in , ,

LOVELOVE

പോളണ്ടിൽ പന്ത് തട്ടാൻ ബ്ലാസ്റ്റേഴ്സ്; സോകോലിക്കിൽ മികവ് തെളിയിക്കാൻ കുട്ടിക്കൊമ്പന്മാർ; എതിരാളികൾ ബാഴ്‌സയും പിഎസ്ജിയും

പോളണ്ടിൽ നടക്കുന്ന വിശ്വവിഖ്യാതമായ സോകോലിക് കപ്പിൽ പന്ത് തട്ടാൻ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത തലമുറ. ഇത് രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് പോളണ്ടിൽ സോകോലിക് കപ്പിൽ പന്ത് തട്ടാനെത്തുന്നത്.

പോളണ്ടിൽ നടക്കുന്ന വിശ്വവിഖ്യാതമായ സോകോലിക് കപ്പിൽ പന്ത് തട്ടാൻ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത തലമുറ. ഇത് രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് പോളണ്ടിൽ സോകോലിക് കപ്പിൽ പന്ത് തട്ടാനെത്തുന്നത്.

ALSO READ: അടുത്ത ‘താങ്ക്യു’ പോസ്റ്റിന് കാത്തിരുന്നോളു; മലയാളി താരം ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തേക്ക്

കേരളാ ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 10 ടീമാണ് സോകോലിക് കപ്പിൽ പന്ത് തട്ടുക. അണ്ടർ 10 വിഭാഗത്തിനാണ് സകോലിക് കപ്പ് ടൂർണമെന്റിൽ കളിക്കുന്നത്.

ALSO READ: മാഗ്നസ് എറിക്‌സണെ സ്വന്തമാക്കാൻ മറ്റൊരു ക്ലബ് രംഗത്ത്

7 താരങ്ങൾ അടങ്ങുന്ന ഒരു ടീമിൽ 18 മിനുട്ട് വീതമാണ് ടൂർണമെന്റിൽ മത്സരം നടക്കുക. ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 10 ടീം മാത്രമല്ല, ലോകോത്തര ക്ലബ്ബുകളായ ബാഴ്സ്, ലിവർപൂൾ, പിഎസ്ജി, തുടങ്ങിയ ഒട്ടനേകം ടീമുകളുടെ അണ്ടർ 10 ടീമുകളാണ് ഈ ടൂർണമെന്റിൽ കളിക്കുന്നത് എന്നതിനാൽ ബ്ലാസ്റ്റേഴ്സിന്റെ കൊച്ചുമിടുക്കന്മാർക്കുള്ള വലിയ അവസരമാണിത്.

ALSO READ: അഞ്ച് വർഷത്തെ കരാർ; മുന്നേറ്റ നിരയിലേക്ക് യുവതാരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

അതേ സമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അണ്ടർ 10 ടീമിൽ തുടർച്ചയായ രണ്ടാം വർഷമാണ് സോകോലിക് കപ്പിൽ അയ്മൻ റിഫായി എന്ന കൊച്ചു മിടുക്കൻ കളിക്കുന്നത്. രണ്ടു വര്‍ഷം മുൻപാണ് കേരള അയ്മൻ ബ്ലാസ്റ്റേഴ്സിൽ ചേർന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ഹുഡ് അക്കാദമിയിൽ കോച്ച് അരുൺ പുഷ്പന്റെ കീഴിലാണു പരിശീലനം.

ALSO READ; സെറ്റ് പീസ് വിദഗ്ധൻ; ബ്ലാസ്റ്റേഴ്സിന്റെ റൂമർ ലിസ്റ്റിലെ താരം ഫ്രീകിക്ക് ഗോളുകൾക്ക് പേര് കേട്ടവൻ

അയ്മനെ പോലുള്ള കൊച്ചു ടാലന്റുകൾക്ക് ലോകത്തിന് മുന്നിൽ പന്ത് തട്ടാനും ലോകോത്തര ക്ലബ്ബുകൾ അടുത്തറിയാനുമുള്ള മികച്ച അവസരമാണിത്.

ALSO READ: ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് മുകളിൽ വട്ടമിട്ട് പറന്ന് ചെന്നൈയിൻ; ലിസ്റ്റിലുള്ളത് ഹോർമിപാമടക്കമുള്ള താരങ്ങൾ

ഒടുവിൽ അവൻ വന്നു;യൂറോപ്പിൽ സെറ്റ് പീസ് പരിശീലകനെ നിയമിച്ച് ബ്ലാസ്റ്റേഴ്സ്

ആരാധകർക്ക് ആശങ്ക മാത്രം; പുതിയ അപ്ഡേറ്റുമായി മെസ്സി