in , , ,

LOVELOVE OMGOMG LOLLOL CryCry

കരാർ റദ്ധാക്കി മാഗ്‌നസ്; ലക്ഷ്യം ബ്ലാസ്റ്റേഴ്‌സ്; സൂചന നൽകി സ്വീഡിഷ് മാധ്യമങ്ങൾ

സ്വീഡിഷ് മിഡ്ഫീൽഡർ മാഗ്നസ് എറിക്‌സൺ കേരളാ ബ്ലാസ്റ്റേഴ്സിലേക്കെത്തുമെന്ന റൂമർ നേരത്തെ പ്രചരിച്ചതാണ്. ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മൈക്കേൽ സ്റ്റാറേയ്ക്ക് കീഴിൽ നേരത്തെ കളിച്ച താരമെന്നതിനാൽ റൂമറുകൾക്ക് ശക്തിയേറി. ഇതിനിടയിൽ മാഗ്നസ് എറിക്സണുമായി ബന്ധപ്പെട്ട് ചില പുതിയ അപ്‌ഡേറ്റുകൾ കൂടി പുറത്ത് വരികയാണ്.

സ്വീഡിഷ് മിഡ്ഫീൽഡർ മാഗ്നസ് എറിക്‌സൺ കേരളാ ബ്ലാസ്റ്റേഴ്സിലേക്കെത്തുമെന്ന റൂമർ നേരത്തെ പ്രചരിച്ചതാണ്. ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മൈക്കേൽ സ്റ്റാറേയ്ക്ക് കീഴിൽ നേരത്തെ കളിച്ച താരമെന്നതിനാൽ റൂമറുകൾക്ക് ശക്തിയേറി. ഇതിനിടയിൽ മാഗ്നസ് എറിക്സണുമായി ബന്ധപ്പെട്ട് ചില പുതിയ അപ്‌ഡേറ്റുകൾ കൂടി പുറത്ത് വരികയാണ്.

ALSO READ: അഞ്ച് വർഷത്തെ കരാർ; മുന്നേറ്റ നിരയിലേക്ക് യുവതാരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

നിലവിൽ താരം കളിക്കുന്നത് സ്വീഡിഷ് ക്ലബായ ഡിഐഎഫിലാണ്. താരത്തിന് 2025 ഡിസംബർ വരെ സ്വീഡിഷ് ക്ലബ്ബിൽ കരാറുണ്ട്. എന്നാൽ ഈ കരാർ റദ്ധാക്കി താരം ക്ലബ് വിട്ടതായി സ്വീഡിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: സെറ്റ് പീസ് വിദഗ്ധൻ; ബ്ലാസ്റ്റേഴ്സിന്റെ റൂമർ ലിസ്റ്റിലെ താരം ഫ്രീകിക്ക് ഗോളുകൾക്ക് പേര് കേട്ടവൻ

കൂടാതെ സ്വീഡൻ വിട്ട് താരം മറ്റൊരു രാജ്യത്തെ ക്ലബ്ബിൽ കളിക്കുമെന്നും അത് മൈക്കേൽ സ്റ്റാറേയുടെ കേരളാ ബ്ലാസ്റ്റേഴ്‌സ് ആയിരിക്കുമെന്നുമാണ് സ്വീഡിഷ് മാധ്യമമായ ഫുട്ബോൾ ഡയറക്റ്റ് സൂചിപ്പിക്കുന്നത്.

ALSO READ: ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് മുകളിൽ വട്ടമിട്ട് പറന്ന് ചെന്നൈയിൻ; ലിസ്റ്റിലുള്ളത് ഹോർമിപാമടക്കമുള്ള താരങ്ങൾ

അതേ സമയം, 34 കാരനായ താരം സെൻട്രൽ മിഡ്ഫീൽഡ്, അറ്റാക്കിങ് മിഡ്ഫീൽഡ്, റൈറ്റ് വിങ് എന്നീ പൊസിഷനുകളിൽ കളിയ്ക്കാൻ കഴിയുന്ന താരമാണ്. ഇത്തരത്തിൽ വിവിധ പൊസിഷനുകൾ കൈകാര്യം ചെയ്യാനിറയുന്ന താരങ്ങൾ ഏതൊരു ക്ലബ്ബിന്റെയും മുതൽകൂട്ടാണ്. അതിനാൽ താരത്തിന്റെ വരവ് ബ്ലാസ്റ്റേഴ്സിന് ഗുണകരമാവും.

ALSO READ: പോളണ്ടിൽ പന്ത് തട്ടാൻ ബ്ലാസ്റ്റേഴ്സ്; സോകോലിക്കിൽ മികവ് തെളിയിക്കാൻ കുട്ടിക്കൊമ്പന്മാർ; എതിരാളികൾ ബാഴ്‌സയും പിഎസ്ജിയും

പ്രായം ഒരു പ്രശ്നമാണെങ്കിലും മികച്ച രീതിയിൽ ഫിറ്റ്നസ് കാത്ത് സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് മാഗ്‌നസ് എന്നതിനാൽ പ്രായത്തിന്റെ പ്രശ്‌നം ഒരു പരിധി വരെ ബ്ലാസ്റ്റേഴ്സിന് മറികടക്കാം.

ബ്ലാസ്റ്റേഴ്സ് നേട്ടമിട്ട താരം മുൻ ക്ലബ് വിട്ടു;ഇനി ബ്ലാസ്റ്റേഴ്സിലേക്കോ😍❤️

റോണോ- മാനേ കൂട്ട് കെട്ട് അവസാനിക്കുന്നു; താരം പുതിയ ക്ലബ്ബിലേക്ക്