in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

2027- 28 സീസണിൽ ബ്ലാസ്റ്റേഴ്‌സ് കിരീടം ഉയർത്തും; ചാറ്റ് ജിപിടിയുടെ പ്രവചനം

നൂതന സാങ്കേതിക വിദ്യയിലൂടെ ഡയലോഗുകൾ സൃഷ്‌ടിക്കാൻ ഉപയോഗിക്കുന്ന വളരെ ജനപ്രിയമായ എ.ഐ -അധിഷ്‌ഠിത പ്രോഗ്രാമാണ് ചാറ്റ് ജിപിടി. പരിശീലനം നൽകപ്പെട്ടതനുസരിച്ച് പ്രവർത്തിക്കുന്ന ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ എന്ന് വിളിക്കപ്പെടുന്ന ഒരു ചാറ്റ്ബോട്ടാണിത്. ഇന്ന് പല മേഖലകളിലും ചാറ്റ് ജിപിടി നിർണായക സാന്നിധ്യമാണ്.

പ്രവചനങ്ങൾ കായിക ലോകത്തും പുറത്തും സജീവമാണ്. സൗത്ത് ആഫ്രിക്കൻ ലോകകപ്പിൽ പ്രവചനം നടത്തി സ്റ്റാറായ പോൾ നീരാളിയെ ആരും മറന്ന് കാണില്ല. പോൾ നീരാളി മാത്രമല്ല, പല പ്രവചന സിംഹങ്ങളും ഫുട്ബോൾ ലോകത്ത് ചർച്ചയായിട്ടുണ്ട്.

ALSO READ: ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട പ്രതിരോധ താരം ഗോവയിലേക്ക്…

കാലം ഒന്ന് കൂടി ആധുനിക വത്കരിക്കപ്പെടുമ്പോൾ പ്രവചന സിംഹങ്ങൾക്ക് പകരം ചാറ്റ് ജിപിടിയും ഇപ്പോൾ ഇടം പിടിക്കുകയാണ്. ഇപ്പോഴിതാ ഐഎസ്എല്ലിനെ കുറിച്ചുള്ള ചാറ്റ് ജിപിടിയുടെ പ്രവചനമാണ് ചർച്ചയാവുന്നത്.

ALSO READ: യൂറോപ്യൻ ടാലന്റുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചയിൽ

2027- 28 സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഐഎസ് എല്ലിലെ ഷീൽഡ് വിന്നറാകുമെന്നാണ് ചാറ്റ് ജിപിടിയുടെ പ്രവചനം. 90ndstoppage എന്ന ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ടുള്ള അപ്‌ഡേറ്റുകൾ പങ്ക് വെയ്ക്കുന്ന എക്സ് പ്ലാറ്റ്ഫോമാണ് ചാറ്റ് ജിപിടിയുടെ ഈ പ്രവചനം പുറത്ത് വിട്ടിരിക്കുന്നത്.

ALSO READ: ചർച്ചയിൽ പുരോഗതിയില്ല; മെൽബൺ സിറ്റി താരം ബ്ലാസ്റ്റേഴ്സിലേക്കില്ല

ഈ പ്രവചനം അനുസരിച്ച് അടുത്ത സീസണിൽ മോഹൻ ബഗാൻ തന്നെ ഷീൽഡ് കിരീടം ഉയർത്തുമെന്നാണ്. 2025-26 സീസണിൽ മുംബൈയും പിന്നീട് ബംഗളുരു എഫ്സിയും അതിന് ശേഷമുള്ള 2027- 28 സീസണിൽ ബ്ലാസ്റ്റേഴ്സും കിരീടം ഉയർത്തുമെന്നാണ് പ്രവചനം.

ALSO READ: ഒരു പ്രതിരോധ താരത്തെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്

നൂതന സാങ്കേതിക വിദ്യയിലൂടെ ഡയലോഗുകൾ സൃഷ്‌ടിക്കാൻ ഉപയോഗിക്കുന്ന വളരെ ജനപ്രിയമായ എ.ഐ -അധിഷ്‌ഠിത പ്രോഗ്രാമാണ് ചാറ്റ് ജിപിടി. പരിശീലനം നൽകപ്പെട്ടതനുസരിച്ച് പ്രവർത്തിക്കുന്ന ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ എന്ന് വിളിക്കപ്പെടുന്ന ഒരു ചാറ്റ്ബോട്ടാണിത്. ഇന്ന് പല മേഖലകളിലും ചാറ്റ് ജിപിടി നിർണായക സാന്നിധ്യമാണ്.

പണം പ്രശ്നമല്ല; 20 മില്യൺ പ്രതിഫലം നൽകി സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ റോണോയുടെ അൽ നസ്ർ

മൈക്കിൾ അപ്പന്റെ സംഘത്തിലേക്ക് പുതിയ താരമെത്തി ⚡🔥