അടുത്ത സീസണ് മുന്നോടിയായി ഒരു ഇന്ത്യൻ പ്രതിരോധ താരത്തെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന അദമ യുണൈറ്റഡ് സ്പോർട്ടിങ് അക്കാദമിയുടെ അണ്ടർ 21 താരമായ സുബൽ റ്റുടുവിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതായി റിപോർട്ടുകൾ പുറത്ത് വരുന്നത്.
ALSO READ: രാഹുൽ ഇനി ബ്ലാസ്റ്റേഴ്സിനൊടൊപ്പമില്ല!?; താരത്തിന്റെ ട്രാൻസ്ഫർ പൂർത്തിയായതായി റിപോർട്ടുകൾ
റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിൽ കഴിഞ്ഞ സീസണിൽ കളിച്ച താരമാണ് റ്റുടു. ഇവിടെ നടത്തിയ പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന് താരത്തിൽ താല്പര്യം പ്രകടിപ്പിക്കാൻ കാരണമായത്. കൊൽക്കത്ത ഫുട്ബോൾ ലീഗിലടക്കം താരം കളിച്ചിട്ടുണ്ട്.
ALSO READ: ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട പ്രതിരോധ താരം ഗോവയിലേക്ക്…
ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരമാണ് റ്റുടു.എന്നാൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയെങ്കിലും സീനിയർ ടീമിലേക്കെടുക്കാൻ സാധ്യതയില്ല. താരം ബ്ലാസ്റ്റേഴ്സിന്റെ റിസർവ് സ്‌ക്വാഡിൽ ഇടംപിടിച്ചേക്കും. അല്ലെങ്കിൽ താരത്തെ മറ്റു ക്ലബ്ബുകൾക്ക് താരത്തെ ലോൺ വ്യവസ്ഥയിൽ അയച്ചേക്കും.
ALSO READ: യൂറോപ്യൻ ടാലന്റുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചയിൽ
ബ്ലാസ്റ്റേഴ്‌സ് നേരത്തെ പഞ്ചാബ് എഫ്സിയുടെ ലെഫ്റ്റ് ബാക്ക് ടെക്ചം അഭിഷേക് സിംഗിനെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ 19 കാരനായ അഭിഷേകിനെ വിൽക്കാൻ പഞ്ചാബ് തയാറാവാത്തതോടെ ആ നീക്കം പരാജയപ്പെടുകയായിരുന്നു.
ALSO READ: ചർച്ചയിൽ പുരോഗതിയില്ല; മെൽബൺ സിറ്റി താരം ബ്ലാസ്റ്റേഴ്സിലേക്കില്ല
ഇതോടെയാണ് ബ്ലാസ്റ്റേഴ്‌സ് റ്റുടുവിലേക്ക് എത്തിയതെന്നാണ് കരുതപ്പെടുന്നത്. അതേ സമയം കൗമാര താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെയ്ക്കുന്നതെന്ന് വ്യക്തം.