in , , , ,

OMGOMG LOLLOL LOVELOVE CryCry AngryAngry

ചർച്ചയിൽ പുരോഗതിയില്ല; മെൽബൺ സിറ്റി താരം ബ്ലാസ്റ്റേഴ്സിലേക്കില്ല

കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലേക്കുള്ള വിദേശ താരങ്ങളുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. അഡ്രിയാൻ ലൂണ, നോഹ സദോയി എന്നിവർ മാത്രമാണ് ഇത് വരെ ഉറപ്പിച്ച താരങ്ങൾ. ബാക്കിയുള്ള വിദേശ താരങ്ങളുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലേക്കുള്ള വിദേശ താരങ്ങളുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. അഡ്രിയാൻ ലൂണ, നോഹ സദോയി എന്നിവർ മാത്രമാണ് ഇത് വരെ ഉറപ്പിച്ച താരങ്ങൾ. ബാക്കിയുള്ള വിദേശ താരങ്ങളുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

ALSO READ: ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട പ്രതിരോധ താരം ഗോവയിലേക്ക്…

ഇതിനിടയിൽ ബ്ലാസ്റ്റേഴ്സിന്റെ ഒരു ട്രാൻസ്ഫർ നീക്കങ്ങളെ പറ്റിയുള്ള വാർത്ത പുറത്ത് വിട്ടിരിക്കുകയാണ് കൊല്കത്തൻ മാധ്യമമായ കൊൽക്കത്ത 24*7. അവരുടെ റിപോർട്ടുകൾ അനുസരിച്ച് ബ്ലാസ്റ്റേഴ്‌സ് മെൽബൺ സിറ്റി എഫ്സി താരത്തെ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ്. എന്നാൽ പിന്നീട് ഈ നീക്കത്തിന്റെ ഗതി മാറിയെന്നും ചർച്ചകൾ കൂടുതൽ പുരോഗമിച്ചില്ലെന്നും അവരുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ALSO READ: ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് മുകളിൽ വട്ടമിട്ട് പറന്ന് ചെന്നൈയിൻ; ലിസ്റ്റിലുള്ളത് ഹോർമിപാമടക്കമുള്ള താരങ്ങൾ

എന്നാൽ മെൽബൺ സിറ്റി എഫ്സിയുടെ ഏത് താരമാണെന്ന കാര്യത്തിൽ പ്രസ്തുത റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടില്ല. അതേ സമയം നേരത്തെ മെൽബൺ സിറ്റി എഫ്സിയുടെ ക്രൊയേഷ്യൻ താരം മെറിൻ ജാക്കോലിസുമായി ബന്ധപ്പെട്ട് ചില റൂമറുകൾ പ്രചരിച്ചിരുന്നു.

ALSO READ: സെറ്റ് പീസ് വിദഗ്ധൻ; ബ്ലാസ്റ്റേഴ്സിന്റെ റൂമർ ലിസ്റ്റിലെ താരം ഫ്രീകിക്ക് ഗോളുകൾക്ക് പേര് കേട്ടവൻ

അതിനാൽ ജാക്കോലിസ്ന്റെ കാര്യമാവാം കൊൽക്കത്ത 24*7 എന്ന മാധ്യമം റിപ്പോർട്ട് ചെയ്തത്. ലീഗ് വൺ ക്ലബായ അംഗേഴ്സിന്റെ റിസേർവ് ടീം താരമായ ജാക്കോലിസ് ലോൺ വ്യവസ്ഥയിലാണ് മെൽബൺ സിറ്റിയിൽ എത്തുന്നത്.

ALSO READ: അഞ്ച് വർഷത്തെ കരാർ; മുന്നേറ്റ നിരയിലേക്ക് യുവതാരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

27 കാരനായ താരം കഴിഞ്ഞ സീസണിൽ ഓസ്ട്രലിയൻ ക്ലബ്ബിനായി 23 കളികളിൽ നിന്നും 2 ഗോളും 7 അസിസ്റ്റും സ്വന്തമാക്കിയിരുന്നു.

https://kolkata24x7.in/sports-news/kerala-blasters-keep-watchful-eye-on-european-football-talent/

കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് കിടിലൻ താരങ്ങൾ ഫാൻസിന്റെ ടീം ഓഫ് സീസണിൽ😍🔥

ഒരു പ്രതിരോധ താരത്തെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്