in , , , ,

LOVELOVE LOLLOL CryCry

ഇഷാൻ പണ്ഡിത വലിയ പ്രതിസന്ധിയിൽ; ഐഎസ്എൽ തന്നെ വിടേണ്ടി വരും

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സ്‌ട്രൈക്കർ ഇഷാൻ പണ്ഡിത പുതിയ ക്ലബ് അന്വേഷിക്കുന്നു എന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നതാണ്. താരത്തിന് 2025 വരെ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിൽ പ്ലെയിങ് ടൈം കുറവായ താരം കൂടുതൽ അവസരം ലഭിക്കുന്ന ക്ലബ്ബിനെ അന്വേഷിക്കുന്നു എന്നുള്ളതായിരുന്നു റിപ്പോർട്ട്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സ്‌ട്രൈക്കർ ഇഷാൻ പണ്ഡിത പുതിയ ക്ലബ് അന്വേഷിക്കുന്നു എന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നതാണ്. താരത്തിന് 2025 വരെ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിൽ പ്ലെയിങ് ടൈം കുറവായ താരം കൂടുതൽ അവസരം ലഭിക്കുന്ന ക്ലബ്ബിനെ അന്വേഷിക്കുന്നു എന്നുള്ളതായിരുന്നു റിപ്പോർട്ട്.

ALSO READ: ഒരു പ്രതിരോധ താരത്തെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്

ഇപ്പോഴിതാ പണ്ഡിതയുടെ കാര്യത്തിൽ ചില പുതിയ അപ്‌ഡേറ്റുകൾ കൂടി പുറത്ത് വരികയാണ്. താരത്തിനായി ഐ ലീഗിൽ നിന്നും ചില ക്ലബ്ബുകൾ രംഗത്ത് വന്നതായാണ് റിപ്പോർട്ട്. ഐ ലീഗ് ക്ലബ്ബുകളായ ഇന്റർ കാശി, ഗോകുലം കേരള, ശ്രീനിധി ഡെക്കാൻ എന്നീ 3 ക്ലബ്ബുകളാണ് താരത്തിന് പ്ലെയിങ് ടൈം അവസരം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിരിക്കുന്നത്.

ALSO READ: 2027- 28 സീസണിൽ ബ്ലാസ്റ്റേഴ്‌സ് കിരീടം ഉയർത്തും; ചാറ്റ് ജിപിടിയുടെ പ്രവചനം

എന്നാൽ ഐ ലീഗിലേക്ക് താരം പോവുമോ എന്നുള്ളതും കണ്ടറിയേണ്ടതുണ്ട്. താരം കൂടുതൽ പ്ലെയിങ് ടൈം ആഗ്രഹിക്കുന്നുവെങ്കിലും ഐഎസ്എൽ ക്ലബ്ബുകൾ കൂടുതലായും വിദേശ സ്‌ട്രൈക്കർമാരെ ആശയിക്കുന്നതിനാൽ ഐഎസ്എല്ലിൽ താരത്തിന് അവസരം കുറവാണ്.

ALSO READ: മിലോസ് തുടരുമോ? പുതിയ അപ്‌ഡേറ്റ് പുറത്ത്

ഒന്നല്ലെങ്കിൽ വിദേശ സ്ട്രൈക്കറെക്കാൾ മികച്ച പ്രകടനം അദ്ദേഹം കാഴ്ച്ച വെയ്ക്കണം, അല്ലെങ്കിൽ പൊസിഷൻ മാറി വിങ്ങിലേക്ക് താരം മാറണം. എങ്കിൽ മാത്രമേ താരത്തിന് ഐഎസ്എല്ലിൽ അവസരങ്ങൾ ലഭിക്കുകയുള്ളു.

ALSO READ: വരാനിരിക്കുന്നത് ടെക്നിക്കൽ ഫോറിൻ പ്ലയെർസ്; ബ്ലാസ്റ്റേഴ്സിൽ മൈക്കിളപ്പന്റെ പ്ലാനുകൾ എന്തൊക്കെ? കൂടുതൽ അറിയാം…

എന്നാൽ താരം പൊസിഷൻ മാറ്റുന്നത് ഇന്ത്യൻ ദേശീയ ടീമിനെ സംബന്ധിച്ച് ശുഭകരമായ കാര്യമല്ല. താരവും പൊസിഷൻ മാറ്റുമെന്ന് തോന്നുന്നില്ല. പക്ഷെ സ്‌ട്രൈക്കറായി കളിക്കണമെങ്കിൽ ഐ ലീഗിലേക്ക് മാറണമെന്നതാണ് വലിയ കടമ്പ.

ടെൻ ഹാഗ് മഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകനായി തുടരുമോ??.

ബ്ലാസ്‌റ്റേഴ്‌സിനെ കണ്ണീര് കുടിപ്പിച്ചവൻ വീണ്ടും ഐഎസ്എല്ലിലേക്ക്