2016 സീസൺ ബ്ലാസ്റ്റേഴ്‌സ് ആരാധകർ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല. കപ്പിനും ചുണ്ടിനുമിടയിൽ ബ്ലാസ്റ്റേഴ്സിന് വീണ്ടും കിരീടം നഷ്‌ടമായ സീസൺ. ഇംഗ്ലീഷ് തന്ത്രജ്ഞൻ സ്റ്റീവ് കോപ്പലിന്റെ കീഴിൽ ആരോൺ ഹ്യുഗ്സിന്റെയും ഹെങ്ബർട്ടിന്റെയും കെൽവൺസ് ബെൽഫോർട്ടിന്റെയും മിടുക്കിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയ സീസൺ.
ALSO READ; 2027- 28 സീസണിൽ ബ്ലാസ്റ്റേഴ്‌സ് കിരീടം ഉയർത്തും; ചാറ്റ് ജിപിടിയുടെ പ്രവചനം
അന്ന് കൊച്ചിയിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ എടികെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. 1-1 എന്ന ഫുൾ ടൈം സ്കോറിന് പിന്നാലെ എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടിലേക്കെത്തിയ പോരാട്ടത്തിലാണ് അന്ന് ബ്ലാസ്റ്റേഴ്‌സ് വീണത്. അന്നത്തെ ആ രാത്രി ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറക്കാൻ ഇടയില്ല.
ALSO READ: മിലോസ് തുടരുമോ? പുതിയ അപ്‌ഡേറ്റ് പുറത്ത്
അന്ന് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി എടികെയെ കിരീടത്തിലേക്ക് നയിച്ചത് അവരുടെ സ്പാനിഷ് പരിശീലകനായ ഹോസെ മോളിനയാണ്. ആ മോളിന വീണ്ടും മോഹൻ ബഗാനിലെത്തുകയാണ്.
പരിശീലക കരിയറിനോട് വിട പറഞ്ഞ അന്റോണിയോ ലോപസ് ഹബാസിന് പകരക്കാരനായാണ് മോളിനയെ ബഗാൻ വീണ്ടും കൊണ്ട് വരുന്നത്. മോളിനയുടെ വരവ് മോഹൻ ബഗാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
ALSO READ: ഇഷാൻ പണ്ഡിത വലിയ പ്രതിസന്ധിയിൽ; ഐഎസ്എൽ തന്നെ വിടേണ്ടി വരും
ക്ലബ്ബിനെ അടുത്തറിയുന്ന പരിശീലകൻ എന്ന നിലയിലാണ് മോളിനയെ ബഗാൻ വീണ്ടും ടീമിലെത്തിക്കുന്നത്. സ്പെയിൻ ദേശീയ ടീമിന്റെ മുൻ ടെക്നിക്കൽ ഡയറക്ടർ കൂടിയാണ് മോളിന.