കഴിഞ്ഞ സീസണിൽ കിരീടമൊന്നും നേടാൻ കഴിയാത്തതോടെ സൗദി പ്രൊ ലീഗ് ക്ലബ് അൽ നസ്ർ അടുത്ത സീസണിലേക്ക് വേണ്ടി മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കത്തിലാണെന്ന് റിപ്പേർട്ടുകൾ പുറത്ത് വന്നിരുന്നു. കസ്‌മിറോ, നാച്ചോ ഫെർണാണ്ടസ് തുടങ്ങിയ താരങ്ങളെയാണ് അൽ നസ്ർ ലക്ഷ്യം വെയ്ക്കുന്നതെന്ന് നേരത്തെ റിപോർട്ടുകൾ വ്യക്തമാക്കിയ കാര്യമാണ്.
ALSO READ: നീക്കങ്ങൾക്ക് വെല്ലുവിളി; റോണോയ്ക്ക് റയലിന്റെ വക തിരിച്ചടി
എന്നാലിപ്പോൾ ഒരു വമ്പൻ നീക്കം അൽ നസ്‌റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുകയാണ്. സ്പാനിഷ് മാധ്യമമായ എൽ ചിരിങോ ടിവിയുടെ റിപ്പോർട്ട് പ്രകാരം റയലിന്റെ അന്റോണിയോ റുഡിഗറിനെ സ്വന്തമാക്കാൻ അൽ നസ്ർ ശ്രമിക്കുന്നുവെന്നാണ്.
ALSO READ: ഗുഡ് ബൈ; ആറ് സൂപ്പർ താരങ്ങൾ ബയേൺ വിടുന്നു
പ്രതിവർഷം 100 മില്യൺ പ്രതിഫലമായി ലഭിക്കുന്ന കരാറാണ് താരത്തിന് മുന്നിൽ നസ്ർ മുന്നോട്ട് വെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രായം 30 കഴിഞ്ഞ താരം ഈ ഓഫർ സ്വീകരിക്കുമോ എന്നുള്ളതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
ALSO READ: പണം പ്രശ്നമല്ല; 20 മില്യൺ പ്രതിഫലം നൽകി സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ റോണോയുടെ അൽ നസ്ർ
2022 ൽ ചെൽസിയിൽ നിന്നും റയൽ സ്വന്തമാക്കിയ റുഡിഗർ റയലിന്റെ ചാമ്പ്യൻസ്ലീഗ് നേട്ടത്തിലടക്കം നിർണായക പങ്ക് വഹിച്ച താരമാണ്. റയലിൻെറയും ജർമൻ ദേശീയ ടീമിന്റെയും പ്രതിരോധത്തിലെ നിർണായക സാന്നിധ്യമാണ് റുഡിഗർ.
ALSO READ: മെസ്സിക്ക് മുകളിൽ റോണോ എഫ്ഫക്റ്റ്; മിയാമിയെ പിന്നിലാക്കി കുതിച്ചുയർന്ന് അൽ നസ്ർ
ചില താരങ്ങൾ 30 വയസ്സ് കഴിഞ്ഞാൽ പണത്തിന് പ്രധാനം നൽകുന്ന ഓഫറുകൾ സ്വീകരിക്കാറുണ്ട്. ജർമൻ താരവും അത്തരത്തിൽ നസ്‌റിന്റെ ഓഫറിൽ വീഴുമോ എന്നുളതാണ് കണ്ടറിയേണ്ടത്.