in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഐഎസ്എൽ പ്ലേ ഓഫ്‌ ലൈനെപ്പ് റെഡി?; കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുക്ക ഈ സ്ഥാനക്കാരെ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിലേക്ക് കടക്കുകയാണ്. നിലവിൽ മുംബൈ സിറ്റി എഫ്സി, മോഹൻ ബഗാൻ, എഫ്സി ഗോവ, ഒഡിഷ എഫ്സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നി ടീമുകൾ പ്ലേ ഓഫിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. ഇനി ഒരു ടീമിനും കൂടിയാണ് പ്ലേ ഓഫിലേക്ക് യോഗ്യത ലഭിക്കുക.

ഇപ്പോളിത ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺന്റെ പ്ലേ ഓഫ്‌ ലൈനെപ്പ് റെഡിയായിരിക്കുകയാണ്. പോയിന്റ് ടേബിളിൽ ഏറ്റവും തലപ്പെതെത്തുന്ന രണ്ട് ക്ലബ്ബുകൾ തനിയെ ഐഎസ്എൽ സെമി ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.

ബാക്കിയുള്ള നാല് ടീമുകളായിരിക്കും പ്ലേ ഓഫ്‌ കളിക്കുക. ഒരു ഭാഗമായി നടക്കുന്ന മത്സരത്തിൽ, പ്ലേ ഓഫ് ഒന്നിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത് എത്തുന്ന ടീം ആറാം സ്ഥാനക്കാരൊടും പ്ലേ ഓഫ്‌ രണ്ടിൽ നാലാം സ്ഥാനത്ത് എത്തുന്ന ടീം അഞ്ചാം സ്ഥാനക്കാരൊടുമായിരിക്കുകും കളിക്കുക.

ഇതിനു ശേഷം സെമി ഫൈനലിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ടീം പ്ലേ ഓഫ്‌ ഒന്നിലെ വിജയിനോടും സെമി ഫൈനൽ രണ്ടിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ടീം പ്ലേ ഓഫ്‌ രണ്ടിലെ വിജയിനോടുമായിരിക്കുക മത്സരിക്കുക. രണ്ട് ഭാഗങ്ങളായിട്ടായിരിക്കും സെമി ഫൈനൽ നടക്കുക. ഇതിൽ വിജയിക്കുന്നവർ ഫൈനിലേക്കും യോഗ്യത നേടും.

നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനം ഉറപ്പിച്ച ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനക്കാരോടായിരിക്കും കളിക്കുക. നിലവിലെ സാഹചര്യത്തിൽ നാലാം സ്ഥാനത്ത് ആരായിരിക്കും ഫിനിഷ് ചെയ്യുകയെന്ന് പറയാൻ പറ്റില്ല. അതോടൊപ്പം ഈ മത്സരങ്ങളുടെ എല്ലാം തീയതികൾ നിലവിൽ ഐഎസ്എൽ പ്രസിദ്ധീകരിച്ചിട്ടില്ല.

ഇത് ബംഗാൾ ഫുട്ബോളിന്റെ കാലം?; ബ്ലാസ്റ്റേഴ്‌സിന് എതിരാളികളാവാൻ മറ്റൊരു ബംഗാൾ ടീം കൂടി ഐഎസ്എലിലേക്ക്…

പ്ലേഓഫിലെത്തി, പക്ഷെ ഈ പ്രശ്നങ്ങൾ പരിഹരിക്കാതെ ഒരു കിരീടവും സ്വപ്നം കാണരുത്..