ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കമാണ് ബ്ലാസ്റ്റേഴ്‌സിന് ഈ സീസണിൽ ലഭിച്ചത്. വളരെ മികച്ച രീതിയിലാണ് അവർ 2023 ൽ കളിച്ചത്.2024 ൽ നേരെ തിരിച്ചും.2023 ൽ ലഭിച്ച പോയിന്റിന്റെ ബലത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫീലേക്ക് എത്തിയത്. എന്നാൽ 2024 ലെ ബ്ലാസ്റ്റേഴ്‌സിന്റെ കണക്കുകൾ വളരെ മോശമാണ്.
12 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് 2024 ൽ കളിച്ചത്.അതിൽ വിജയിച്ചത് വെറും 2 മത്സരത്തിൽ.ഒരു കളി സമനിലയിൽ പിരിഞ്ഞു.ബാക്കി 9 മത്സരങ്ങളിലും തോൽവി രുചിച്ചു.
18 ഗോളുകൾ സ്വന്തമാക്കി. വഴങ്ങിയതോ 28 ഗോളുകൾ. ഒരൊറ്റ ക്ലീൻ ഷീറ്റ് പോലും ഈ വർഷം സ്വന്തമാക്കിട്ടില്ല. മധ്യനിരയിൽ ഒരു കണ്ട്രോൾ പോലും ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുന്നില്ല. പ്രതിരോധ നിര ഗോളുകൾ വാങ്ങി കൂട്ടുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാതെ എങ്ങനെ കിരീടം നേടും..