in , , ,

വെറും നാണകെടുത്തുന്ന റെക്കോർഡുകൾ മാത്രം😭; 2024ൽ ഇതുവരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം ഇങ്ങനെ🫤…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺന്റെ തുടക്കം ഗംഭീരമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. എന്നാൽ പിന്നെ അങ്ങോട്ട് കേരള ബ്ലാസ്റ്റേഴ്‌സിന് അത്രയധികം ശുഭകരമല്ലായിരുന്നു.

2024ൽ ഇതുവരെയുള്ള പ്രകടനം നോക്കിയാൽ കേരള ബ്ലാസ്റ്റേഴ്‌സ് പൂർണ പരാജയമാണെന്ന് പറയണം. കാരണം അത്രത്തോളം മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് 2024 കാഴ്ച്ചവെച്ചിരിക്കുന്നത്.

ഇതുവരെ ബ്ലാസ്റ്റേഴ്‌സ് 2024ൽ 12 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇതിൽ ബ്ലാസ്റ്റേഴ്‌സ് ജയിച്ചിരിക്കുന്നത് വെറും രണ്ട് മത്സരത്തിലാണ്. ബാക്കിയുള്ള മത്സരങ്ങളിൽ ഒരു സമനിലയും ഒമ്പത് തോൽവിയുമാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്.

അതോടൊപ്പം 2024ൽ 18 ഗോളുകൾ അടിച്ച് കൂട്ടിയ ബ്ലാസ്റ്റേഴ്‌സ് വഴങ്ങി കൂട്ടിയത് 28 ഗോളുകളാണ്. ഇതിനൊക്കെ ഉപരി ഏറ്റവും കൂടുതൽ സങ്കടകരമായ വാർത്ത എന്താണ് വെച്ചാൽ ബ്ലാസ്റ്റേഴ്‌സിന് ഈ 12 മത്സരങ്ങളിലും ക്ലീൻ ഷീറ്റില്ലായെന്നതാണ്.

ബ്ലാസ്റ്റേഴ്സിന്റെ ഈ മോശം പ്രകടനത്തിനൊക്കെ ഒരു കാരണമായി പറയാൻ പറ്റുന്നത് മുൻ നിര താരങ്ങളുടെ പരിക്ക് തന്നെയാണ്. എന്തിരുന്നാലും ലൂണ പോലത്തെ താരങ്ങളുടെ തിരിച്ചു വരവിൽ ബ്ലാസ്റ്റേഴ്സിന് വരാൻ പോകുന്ന മത്സരങ്ങളിൽ ഗംഭീര പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.

പ്ലേഓഫിലെത്തി, പക്ഷെ ഈ പ്രശ്നങ്ങൾ പരിഹരിക്കാതെ ഒരു കിരീടവും സ്വപ്നം കാണരുത്..

ഇവാനാശാൻ ബ്ലാസ്റ്റേഴ്‌സിൽ തുടരുമോ?? പ്രതീക്ഷ നൽകി കൊണ്ട് ആശാൻ പറഞ്ഞത് ഈ പ്രകാരം…