in , , ,

LOVELOVE

ഇവാനാശാൻ ബ്ലാസ്റ്റേഴ്‌സിൽ തുടരുമോ?? പ്രതീക്ഷ നൽകി കൊണ്ട് ആശാൻ പറഞ്ഞത് ഈ പ്രകാരം…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺന്റെ തുടക്കം അതി ഗംഭീരമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. എന്നാൽ പിന്നീട് അങ്ങോട്ട് പല കാരണത്താൽ ബ്ലാസ്റ്റേഴ്‌സിന് തങ്ങളുടെ സീസണിലെ തുടക്കതെ ഫോം തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല.

ഇതോടെ എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഭയന്ന കാര്യമായിരുന്നു ഇവാനാശാൻ കേരള ബ്ലാസ്റ്റേഴ്‌ വിടുമോയെന്നത്. ഇപ്പോളിത ഇതിലൊരു വ്യക്തത വരുത്തിയിരിക്കുകയാണ് ഇവാനാശാൻ.

കഴിഞ്ഞ ദിവസം നടന്ന നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ മാധ്യമക്കാരന്റെ ബ്ലാസ്റ്റേഴ്‌സിൽ തുടരുമോ എന്ന ചോദ്യംത്തിന് ആശാൻ ഉത്തരമായി പറഞ്ഞത് ഈ പ്രകാരമാണ്.

“ഞാൻ ഇവിടെ വളയെയധികം സന്തോഷവാനാണ്. താരങ്ങളെല്ലാം ഞാൻ പറയുന്നത് പോലെ കളിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സിനൊപ്പം ഒട്ടേറെ നിർഭാഗ്യ പരമായ സംഭവങ്ങൾ നടക്കുന്നുണ്ടെല്ലും ഞാൻ ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരുന്നതിൽ സന്തോഷവാനാണ്. ഞാൻ ഇവിടെ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത് ” എന്നാണ് ഇവാനാശാൻ പറഞ്ഞത്.

ഇതോടെ ഇവാനാശാൻ ബ്ലാസ്റ്റേഴ്‌സിൽ തുടരുന്നതിൽ സന്തോഷം മാത്രമാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇനി ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിന് ആശാനെ നിലനിർത്തുന്നതിൽ താല്പര്യം ഉണ്ടോയെന്ന് കൂടി മാത്രം വ്യക്തത വന്നാൽ മതി.

വെറും നാണകെടുത്തുന്ന റെക്കോർഡുകൾ മാത്രം😭; 2024ൽ ഇതുവരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം ഇങ്ങനെ🫤…

ബെംഗളൂരുവിന് ഇനി കണ്ടം വഴി നടക്കാം; ബ്ലാസ്‌റ്റേഴ്‌സിനെ ചൊറിഞ്ഞ ബെംഗളൂരു ആരാധകർക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടോ