in , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബെംഗളൂരുവിന് ഇനി കണ്ടം വഴി നടക്കാം; ബ്ലാസ്‌റ്റേഴ്‌സിനെ ചൊറിഞ്ഞ ബെംഗളൂരു ആരാധകർക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടോ

ബംഗളുരു എഫ്സിയ്ക്ക് ഈ സീസണിൽ ഇനി കണ്ടം വഴി നടക്കാം. കാരണം ഇത്തവണ ബംഗളുരുവിന് പ്ലേ ഓഫ് യോഗ്യതയില്ല. പ്ലേ ഓഫ് ഉറപ്പിക്കാനുള്ള നിർണായക മത്സരത്തിൽ ഇന്നലെ ഈസ്റ്റ് ബംഗാളിനോട് തോറ്റതോടെ ബെംഗളൂരുവിന്റെ സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്.

ബംഗളുരു എഫ്സിയ്ക്ക് ഈ സീസണിൽ ഇനി കണ്ടം വഴി നടക്കാം. കാരണം ഇത്തവണ ബംഗളുരുവിന് പ്ലേ ഓഫ് യോഗ്യതയില്ല. പ്ലേ ഓഫ് ഉറപ്പിക്കാനുള്ള നിർണായക മത്സരത്തിൽ ഇന്നലെ ഈസ്റ്റ് ബംഗാളിനോട് തോറ്റതോടെ ബെംഗളൂരുവിന്റെ സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്.

ഇന്നലെ ഈസ്റ്റ് ബംഗാളിന്റെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ രണ്ടിനെതിരെ ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്റെ പരാജയം. മത്സരത്തിന്റെ 19 ആം മിനുട്ടിൽ സൗൾ കൃസ്‌പോയുടെ പെനാൽറ്റിയിൽ ഈസ്റ്റ് ബംഗാൾ മുന്നിലെത്തി. എന്നാൽ അറുപതാം മിനുട്ടിൽ സുനിൽ ഛേത്രിയുടെ പെനാൽറ്റിയിൽ ബെംഗളൂരു ഒപ്പമെത്തി.

എന്നാൽ 73 ആം മിനുട്ടിൽ കെൽട്ടൻ സിൽവയുടെ ഗോളിൽ ഈസ്റ്റ് ബംഗാൾ മുന്നിലെത്തി. പിന്നീട് ആക്രമിച്ചു കളിച്ചെങ്കിലും ബെംഗളൂരുവിന് ഗോൾ നേടാൻ കഴിയാതെ വന്നതോടെ മത്സരം 2-1 ഈസ്റ്റ് ബംഗാൾ സ്വന്തമാക്കുകയിരുന്നു.

വിജയത്തോടെ 21 മത്സരങ്ങളിൽ നിന്നും 24 പോയിന്റുമായി ഈസ്റ്റ് ബംഗാൾ പ്ലേ സാധ്യത നിലനിർത്തി. 21 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുള്ള ബെംഗളൂരുവിന്റെ പ്ലേ ഓഫ് യോഗ്യത ഏതാണ്ട് അവസാനിക്കുകയും ചെയ്തു. ഇനി അത്ഭുതങ്ങൾ നടന്നാൽ മാത്രമേ ബെംഗളൂരുവിന് പ്ലേ ഓഫ് ഉറപ്പിക്കാനാവൂ.

അതേ സമയം അവസാനം നടന്ന ബംഗളുരു- ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയ ബെംഗളൂരു ഫാൻസ്‌ ബ്ലാസ്‌റ്റേഴ്‌സിനെ പച്ചത്തെറി വിളിച്ച് ബാനറുകൾ ഉയർത്തിയിരുന്നു. ഇത്തരത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ തെറിവിളിച്ച ബംഗളുരുവിന് പ്ലേ ഓഫ് യോഗ്യത നഷ്ടമാവുകയും ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് യോഗ്യത ലഭിക്കുകയും ചെയ്തത് സമൂഹ മാധ്യമങ്ങളിൽ ബെംഗളൂരു ആരാധകരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഇവാനാശാൻ ബ്ലാസ്റ്റേഴ്‌സിൽ തുടരുമോ?? പ്രതീക്ഷ നൽകി കൊണ്ട് ആശാൻ പറഞ്ഞത് ഈ പ്രകാരം…

പ്ലേ ഓഫിൽ പന്ത് തട്ടാൻ ഐബാനും; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത