in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

പ്ലേ ഓഫിൽ പന്ത് തട്ടാൻ ഐബാനും; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത

പ്ലേ ഓഫ് യോഗ്യത നേടിയ കേരളാ ബ്ലാസ്റ്റേഴ്സിന് മറ്റൊരു സന്തോഷ വാർത്ത. പരിക്കേറ്റ ലൂണയ്ക്ക് പിന്നാലെ പരിക്കേറ്റ് പുറത്ത് പോയ ഡിഫൻഡർ ഐബാൻ ദോഹലിംഗും തിരിച്ചെത്തുന്നു. താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിൽ രജിസ്റ്റർ ചെയ്തതതായി ഐഎസ്എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നു.

സീസൺ തുടക്കത്തിൽ എഫ്സി ഗോവയിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരമാണ് ഐബാൻ. എന്നാൽ സീസണിലെ മൂന്നാം മത്സരത്തിൽ പരിക്കേറ്റ താരം സീസൺ മുഴുവൻ പുറത്തിരിക്കുമെന്നാണ് കരുതിയത്.

എന്നാൽ പരിക്കിൽ നിന്ന് മോചിതനായ താരം അവസാന കുറച്ച് ആഴ്ചകളായി കളത്തിലേക്ക് തിരിച്ചെത്താനുള്ള കഠിന പരിശീലനത്തിലായിരിക്കുന്നു. താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിൽ വീണ്ടും രെജിസ്റ്റർ ചെയ്തതോടെ താരം ഫിറ്റ്നസ് വീണ്ടെടുത്തതായി കണക്കാക്കാം.

ഐബാൻ തിരിച്ചെത്തുന്നതോടെ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ വീണ്ടും ശക്തിപ്രാപിക്കും. കൂടാതെ ലൂണയ്ക്ക് പിന്നാലെ ഐബാനും തിരിച്ചെത്തുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ കിരീട പ്രതീക്ഷ വീണ്ടും ശക്തമാവുകയാണ്.

പ്രതിരോധ നിരയിലെ നിർണായക താരമാണ് ഐബാൻ. ലെഫ്റ്റ് ബാക്കായും സെന്റർ ബാക്കായും ഒരേ പോലെ കളിയ്ക്കാൻ കെൽപ്പുള്ള താരം കൂടിയാണ് ഐബാൻ.

ബെംഗളൂരുവിന് ഇനി കണ്ടം വഴി നടക്കാം; ബ്ലാസ്‌റ്റേഴ്‌സിനെ ചൊറിഞ്ഞ ബെംഗളൂരു ആരാധകർക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടോ

അവശേഷിക്കുന്നത് മൂന്നു ടീമുകൾ🔥; ലക്ഷ്യം ഒരേ സ്ഥാനത്തിനായി…