in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

അവശേഷിക്കുന്നത് മൂന്നു ടീമുകൾ🔥; ലക്ഷ്യം ഒരേ സ്ഥാനത്തിനായി…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺന്റെ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവിൽ മുംബൈ സിറ്റി എഫ്സി, മോഹൻ ബഗാൻ, എഫ്സി ഗോവ, ഒഡിഷ എഫ്സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നി ടീമുകൾ പ്ലേ ഓഫിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. ഇനി ഒരു ടീമിനും കൂടിയാണ് പ്ലേ ഓഫിലേക്ക് യോഗ്യത ലഭിക്കുക.

ആ ഒരു സ്ഥാനത്തിനായി വമ്പൻ പോരാട്ടമാണ് നടക്കുന്നത്. നിലവിൽ ആറാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് യോഗ്യത ലഭിക്കാൻ ഈസ്റ്റ്‌ ബംഗാൾ, ചെന്നൈ എഫ്സി, നോർത്ത് ഈസ്റ്റ്‌ എന്നിവർക്ക് സാധ്യതയുണ്ട്.

21 മത്സരങ്ങൾ നിന്ന് ഈസ്റ്റ്‌ ബംഗാളിന് 24 പോയിന്റും 20 മത്സരങ്ങൾ നിന്ന് ചെന്നൈക്ക്‌ 24 പോയിന്റും നോർത്ത് ഈസ്റ്റിന് 23 പോയിന്റുമാണ് ഉള്ളത്. ഈസ്റ്റ്‌ ബംഗാളിന് സീസണിൽ ഇനി ഒരു മത്സരവും ബാക്കി രണ്ട് ടീമുകൾക്ക്‌ രണ്ട് മത്സരങ്ങളുമാണ് അവശേഷിക്കുന്നത്.

ഇതിൽ ഏറ്റവും നിർണായകരമായി മത്സരംമാണ് നാളെ നടക്കാനിരിക്കുന്ന ചെന്നൈ നോർത്ത് ഈസ്റ്റ്‌ മത്സരം. ഇരുവരും ആറാം സ്ഥാനത്തിനായി പോരാടുന്നത് കൊണ്ട് ഒരു തകർപ്പൻ മത്സരം തന്നെ നമ്മൾക്ക്‌ പ്രതീക്ഷിക്ക.

നിലവിലെ സാഹചര്യത്തിൽ മൂന്ന് ടീമുകൾക്കും പ്ലേ ഓഫിൽ കയറാൻ തുല്യ സാധ്യതയാണുള്ളത്. എന്തിരുന്നാലും വരും ദിവസങ്ങളിൽ തന്നെ ആര് പ്ലേ ഓഫിലേക്ക് യോഗ്യത നേടുമെന്ന് നമ്മൾക്ക്‌ അറിയാൻ സാധിക്കുന്നതാണ്.

പ്ലേ ഓഫിൽ പന്ത് തട്ടാൻ ഐബാനും; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത

ബ്ലാസ്റ്റേഴ്‌സിന് കൊടുത്ത പണി ബംഗളുരു ആരാധകർക്ക് തിരിച്ച് കിട്ടി🤣; മഞ്ഞപ്പടയുടെ മധുര പ്രതികാരം🔥…