in

LOVELOVE AngryAngry LOLLOL OMGOMG CryCry

സ്പാനിഷ് താരം വീണ്ടും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്…

ഇതിനിടയ്ക്കാണ് എഫ്സി ഗോവയുടെ സ്പാനിഷ് പ്രതിരോധ താരമായ മാർക്ക് വാലിയൻറ്റെ പരിക്കിന്റെ പിടിയിലായത്. ഇത് ടീമിനെ വളരെയധികം അസ്വസ്ഥരാക്കിയിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് അതിന്റെ അവസാന ഘട്ട പോരാട്ടങ്ങളോട് അടുക്കുകയാണ്. എല്ലാ ടീമുകളും ആദ്യ ആറ് സ്ഥാനങ്ങളിൽ കയറി പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.

ഇതിനിടയ്ക്കാണ് എഫ്സി ഗോവയുടെ സ്പാനിഷ് പ്രതിരോധ താരമായ മാർക്ക് വാലിയൻറ്റെ പരിക്കിന്റെ പിടിയിലായത്. ഇത് ടീമിനെ വളരെയധികം അസ്വസ്ഥരാക്കിയിരുന്നു.

എന്നാൽ എഫ്സി ഗോവ താരത്തിന്റെ പകരക്കാരനെ കണ്ടു പിടിച്ചിരിക്കുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗുമായി ഏറെക്കാലമായുള്ള പരിചയസമ്പത്തുള്ള മധ്യനിര താരം ഹെർണൻ സാന്റാനെയാണ് ഗോവ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

താരം ഇതിനു മുൻപ് മുംബൈ സിറ്റി എഫ്സിക്കും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനും വേണ്ടി ഐഎസ്എലിൽ പന്ത് തട്ടിയിട്ടുണ്ട്. ഇതിൽ 2020-21 സീസണിലെ ജേതാക്കളായ മുംബൈ സിറ്റി എഫ്സിയുടെ മുഖ്യ താരം കൂടിയായിരുന്നു സാന്റാന.

താരം ഇതുവരെ ഐഎസ്എല്ലിൽ 36 മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ നേടിയിട്ടുണ്ട്. താരം നിലവിൽ ഐഎസ്എല്ലിലേക്ക് വരുന്നത് ചൈനീസ് ക്ലബ്ബായ സിചുവാൻ ജിയുനിയു എഫ്‌സിയിൽ നിന്നുമാണ്.

സാന്റാന മികച്ചൊരു ഡിഫെൻസീവ് മധ്യനിരതാരമാണെങ്കിൽ പോലും ഡിഫൻസിലും മികച്ച രീതിയിൽ കളിക്കാൻ കേൾപ്പുള്ള താരം കൂടിയാണ് സാന്റാന.

എന്തിരുന്നാലും പ്ലേ ഓഫ്‌ ഉറപ്പിക്കാനുള്ള എഫ്സി ഗോവയുടെ ശ്രമങ്ങൾക്ക് താരത്തിന്റെ പങ്ക് വളരെയധികം നിർണായകരമായിരിക്കും. വ്യാഴാഴ്ച ഈസ്റ്റ്‌ ബംഗാളിനെതിരെയാണ് ഗോവയുടെ അടുത്ത മത്സരം.

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ഇനി കളിക്കില്ലെന്ന് ഒടുവിൽ ആശാനും പറഞ്ഞു..

കിടിലൻ ഡിഫെൻസ് താരം ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീമിലേക്ക്?