in ,

CryCry OMGOMG LOVELOVE AngryAngry LOLLOL

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ഇനി കളിക്കില്ലെന്ന് ഒടുവിൽ ആശാനും പറഞ്ഞു..

ഇപ്പോഴിത താരത്തിന്റെ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്. ബ്ലാസ്റ്റേഴ്‌സിന്റെ യൂട്യൂബ് വഴിയാണ് പരിശീലകൻ സംസാരിച്ചത്.

ഞായറാഴ്ച എഫ്സി ഗോവയോട് ഏറ്റുവാങ്ങേണ്ടി വന്ന ദൈനീയ തോൽ‌വിയിൽ നിന്നും കരകയറാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനിടക്കാണ് ബ്ലാസ്റ്റേഴ്‌സിനെ ഞെടിച്ച് സന്ദീപ് സിങിന്റെ പരിക്കിന്റെ റിപ്പോർട്ട്‌ പുറത്ത് വന്നത്.

ലഭിക്കുന്ന റിപ്പോർട്ട്‌ പ്രകാരം താരം ഇനി ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പന്ത് തട്ടാൻ കഴിയില്ലയെന്നാണ്. റൈറ്റ് ബാക്കിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനമാണ് താരം ഇതുവരെ കാഴ്ചവെച്ചത്.

ഇപ്പോഴിത താരത്തിന്റെ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്. ബ്ലാസ്റ്റേഴ്‌സിന്റെ യൂട്യൂബ് വഴിയാണ് പരിശീലകൻ സംസാരിച്ചത്.

“സീസണിന്റെ അവസാനം വരെ താരത്തിന് കളിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. താരത്തിന്റെ സീസൺ അവസാനിച്ചുവെന്ന് ഞാൻ കരുതുന്നു. അതിൽ ഞങ്ങൾ ഖേദിക്കുന്നു.” എന്നാണ് പരിശീലകൻ പറഞ്ഞത്.

താരം ഇതുവരെ സീസണിൽ ഒമ്പത് മത്സരങ്ങൾ നിന്നും ഒരു ഗോളും അസ്സിസ്റ്റും നേടിട്ടുണ്ട്. കഴിഞ്ഞ കുറെ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനിൽ ഇടം പിടിച്ച താരം കൂടിയാണ് സന്ദീപ്.

എന്തിരുന്നാലും താരത്തിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സും പരിശീലകൻ ഇവാൻ വുകമനോവിച്ചും എങ്ങനെ മറികടക്കുമെന്നത് നോക്കികാണേണ്ടത് തന്നെയാണ്.

ഇതിലും മികച്ച ചാൻസ് ഇനിയില്ല, എഎഫ്സി ചാമ്പ്യൻഷിപ്പ് കളിക്കാൻ അവസരം..

സ്പാനിഷ് താരം വീണ്ടും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്…