in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

കേരള ബ്ലാസ്റ്റേഴ്‌സിനായി വൻ കമ്പനികളുടെ മത്സരങ്ങൾ..

സ്പോൺസർമാരുടെ കുറവ് കാരണം സാമ്പത്തികപ്രതിസന്ധി അലട്ടുന്ന നിരവധി ഫുട്ബോൾ ക്ലബ്ബുകളെ നമുക്ക് ഇന്ത്യയിൽ കാണാൻ കഴിയും. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കാര്യത്തിൽ ഇത് വ്യത്യസ്തമാണ്, ഈ സീസണിൽ തന്നെ നിരവധി സ്പോൺസർമാരാണ് ബ്ലാസ്റ്റേഴ്‌സുമായി സഹകരിച്ചിട്ടുള്ളത്.

ഏറെ ആരാധകരുള്ള, ഏഷ്യയിലെ തന്നെ പേരുകേട്ട ഫാൻസ്‌ സപ്പോർട്ടുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ സ്പോൺസർഷിപ്പുകൾ ഏറ്റെടുക്കുവാൻ വേണ്ടി കോർപ്പറേറ്റ് ലോകത്തിലെ വൻശക്തികളാണ് തേടിയെത്തുന്നത്.

സ്പോൺസർമാരുടെ കുറവ് കാരണം സാമ്പത്തികപ്രതിസന്ധി അലട്ടുന്ന നിരവധി ഫുട്ബോൾ ക്ലബ്ബുകളെ നമുക്ക് ഇന്ത്യയിൽ കാണാൻ കഴിയും. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കാര്യത്തിൽ ഇത് വ്യത്യസ്തമാണ്, ഈ സീസണിൽ തന്നെ നിരവധി സ്പോൺസർമാരാണ് ബ്ലാസ്റ്റേഴ്‌സുമായി സഹകരിച്ചിട്ടുള്ളത്.

ഇപ്പോഴിതാ ഇന്ത്യയിലെ നമ്പര്‍ വണ്‍ ഓട്ടോമോട്ടീവ് ബാറ്ററി ബ്രാന്‍ഡായ അമറോണും കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോൺസർ ലിസ്റ്റിൽ പേര് ചേർക്കുകയാണ്. അമറോണിനെ ഒഫീഷ്യൽ പങ്കാളിയായി പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അമറോൺ പ്രധിനിധികൾ പറഞ്ഞു. പുതിയ സ്പോൺസർഷിപ് പങ്കാളിയായ അമറോണുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.

ഈസ്റ്റ്‌ ബംഗാളിനെതിരായ ഐഎസ്എൽ മത്സരത്തിന് മുൻപായി സ്റ്റേഡിയത്തിൽ വെച്ച് പടവെട്ട് സിനിമയുടെ ട്രെയിലെർ റിലീസ് ചെയ്തതുൾപ്പടെ പ്രൊമോഷനും സാമ്പത്തികവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് വിത്യസ്തമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിനെ കൈവിടാതെ ബൈജൂസ്..

ഇന്ന് തകർപ്പൻ പോരാട്ടം?ബ്ലാസ്റ്റേഴ്‌സ് തന്ന ക്ഷീണം മായ്ക്കാൻ ഈസ്റ്റ്‌ ബംഗാൾ, ആദ്യ മത്സരവുമായ് എഫ്സി ഗോവയും..