in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ജിങ്കന്റെ നമ്പർ വീണ്ടും വന്നതിന് പിന്നിൽ ഇവാനും എസ്ഡിയും..

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റർസിനെതിരായ മത്സരത്തിന് ശേഷം ATK മോഹൻ ബഗാൻ താരമായ സന്ദേശ് ജിങ്കൻ പറഞ്ഞ ചില വാക്കുകൾ വലിയ രീതിയിൽ തന്നെ വിവാദമായിരുന്നു, അതിനാൽ 21 നമ്പർ ജേഴ്സി തിരികെ കൊണ്ടുവരണമെന്ന് ആരാധകരും ശക്തമായ ഭാഷയിൽ ആവശ്യപ്പെട്ടു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതിഹാസ താരമായിരുന്ന സന്ദേശ് ജിങ്കൻ ഉപയോഗിച്ച ജേഴ്സി നമ്പർ 21 കേരള ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി പിൻവലിച്ചിരുന്നു, എന്നാൽ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിയ ബിജോയ്‌ വർഗീസ് എന്ന മലയാളി ഡിഫെൻഡറാണ് ഇപ്പോൾ 21 നമ്പർ ജേഴ്‌സിയണിയുന്നത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റർസിനെതിരായ മത്സരത്തിന് ശേഷം ATK മോഹൻ ബഗാൻ താരമായ സന്ദേശ് ജിങ്കൻ പറഞ്ഞ ചില വാക്കുകൾ വലിയ രീതിയിൽ തന്നെ വിവാദമായിരുന്നു, അതിനാൽ 21 നമ്പർ ജേഴ്സി തിരികെ കൊണ്ടുവരണമെന്ന് ആരാധകരും ശക്തമായ ഭാഷയിൽ ആവശ്യപ്പെട്ടു.

ഇപ്പോൾ 22 വയസുകാരനായ മലയാളി ഡിഫെൻഡർ ബിജോയ്‌ വർഗീസിന്റെതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ 21 നമ്പർ ജേഴ്സി. എന്നാൽ 21 നമ്പർ ജേഴ്സി ബിജോയ്‌ അണിയുന്നതിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്, ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിനിടെയാണ് താരം ആ കഥ പറയുന്നത്.

നിങ്ങളുടെ ഷർട്ട് നമ്പർ 34-ൽ നിന്ന് 21-ലേക്ക് മാറ്റി. മുൻ ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ ഇത് ധരിച്ചിരുന്നു, അദ്ദേഹം പോകുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആ നമ്പർ പോലും ഉപേക്ഷിച്ചു. എന്നാൽ ഇപ്പോൾ 21-ാം നമ്പർ കിറ്റ് നിങ്ങൾക്ക് നൽകാൻ ബ്ലാസ്റ്റേഴ്സിനെ പ്രേരിപ്പിച്ചതെന്താണ്? എന്ന ചോദ്യത്തിന് വളരെ വ്യക്തമായ ഉത്തരമാണ് താരം നൽകിയത്.

“അതൊരു തമാശ നിറഞ്ഞ കഥയാണ്, അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ എനിക്ക് ചിരിക്കാതിരിക്കാൻ കഴിയുന്നില്ല. എന്തുകൊണ്ടാണ് ഞാൻ 34-ാം നമ്പർ കിറ്റ് തിരഞ്ഞെടുത്തതെന്ന് കോച്ച് ഒരിക്കൽ എന്നോട് ചോദിച്ചു, ഞാൻ അദ്ദേഹത്തോട് പറഞ്ഞു : ‘ഞാൻ അത് തിരഞ്ഞെടുത്തില്ല, കേരള ബ്ലാസ്റ്റേഴ്‌സ് എനിക്ക് തന്നതാണ്, എന്റെ ഇഷ്ടപ്പെട്ട കിറ്റ് നമ്പർ 3 ആണ്.'”

“അപ്പോൾ കോച്ച് എന്നോട് പറഞ്ഞു : ‘നീ 34 നമ്പർ ധരിക്കുന്നത് എനിക്ക് ഇഷ്ടമല്ല, നീ നമ്പർ 21 ധരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’ അദ്ദേഹം പലപ്പോഴും ചെയ്യുന്നതുപോലെ എന്റെ കാല് വലിക്കുകയാണെന്ന് ഞാൻ കരുതി.”

“ഒരിക്കൽ ഇവാൻ എന്നോട് 34-ാം നമ്പർ കിറ്റിനെക്കുറിച്ച് വീണ്ടും ഗൗരവമായി ചോദിച്ചു, കേരള ബ്ലാസ്റ്റേഴ്സ് തന്ന നമ്പറാണെന്ന് ഞാൻ വീണ്ടും പറഞ്ഞു. ടീമിനൊപ്പമുള്ള ആദ്യ സീസണിലെ എന്റെ കിറ്റ് നമ്പർ ആയതിനാൽ ഞാൻ നമ്പർ 34 ഇഷ്ടപ്പെട്ടു തുടങ്ങിയെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ കോച്ച് എന്നോട് പറഞ്ഞു : ‘അടുത്ത സീസണിൽ നിങ്ങൾ തീർച്ചയായും നമ്പർ 21 കിറ്റ് ധരിക്കണം.’ “

“എനിക്ക് കോച്ചിനെ എതിർക്കാൻ കഴിയില്ല. സെന്റർ ബാക്കിന് പകരം റൈറ്റ് ബാക്ക് കളിക്കാൻ അദ്ദേഹം എന്നോട് പറഞ്ഞാൽ ഞാൻ അത് ചെയ്യണം. അതുപോലെ നമ്പർ 21 എടുക്കാൻ കോച്ച് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു.”

“ഒടുവിൽ 21-ാം നമ്പറിലേക്ക് മാറുന്നതിൽ എനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് ചോദിച്ചു, എനിക്ക് അത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്നും അതെല്ലാം കേരള ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനമാണെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു, അങ്ങനെയാണ് ആ കഥയും 21 നമ്പറും ഉണ്ടായത്.” – ബിജോയ്‌ പറഞ്ഞു.

ചുരുക്കം പറഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനും സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് എന്നിവരാണ് 21 നമ്പർ ജേഴ്സി ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് വീണ്ടും കൊണ്ടുവരുന്നതിന് പിന്നിൽ ചരട് വലിച്ച വ്യക്തികൾ. സീസണിൽ മികച്ച പ്രകടനം നടത്താൻ ബിജോയ്‌ വർഗീസിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു, ഒപ്പം സന്ദേശ് ജിങ്കനേക്കാൾ മികച്ച കരിയർ പടുത്തുയർത്തി ബ്ലാസ്റ്റേഴ്‌സ് 21 നമ്പർ ജേഴ്സിയുടെ പേരിൽ ചരിത്രം സൃഷ്ടിക്കുവാനും ബിജോയ്ക്ക് കഴിയട്ടെ.

കലിപ്പടക്കി കപ്പടിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്?സ്‌ക്വാഡ് പ്രഖ്യാപിച്ചു..

നാണ്, സച്ചിൻ, നിഹാൽ, ശ്രീകുട്ടൻ.. ബ്ലാസ്റ്റേഴ്‌സ് ടീമിലെ യുവരത്നങ്ങൾ