in , ,

LOVELOVE LOLLOL

ഹാപ്പി ന്യൂസ്‌?സ്റ്റേഡിയം ബോക്സ്‌ ഓഫീസ് ഓപ്പൺ ആയിട്ടുണ്ട്..

രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും കൊച്ചിയിലെ കലൂർ സ്റ്റേഡിയം ഇന്ത്യൻ സൂപ്പർ ലീഗ് ആരവങ്ങളിലേക്ക് ഉയരാൻ ഒരുങ്ങുകയാണ്. ഒക്ടോബർ 7-ന് നടക്കുന്ന ഐഎസ്എല്ലിന്റെ ആദ്യ മത്സരത്തിൽ ഹോം ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് vs ഈസ്റ്റ്‌ ബംഗാളിനെയാണ് നേരിടാനൊരുങ്ങുന്നത്.

രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും കൊച്ചിയിലെ കലൂർ സ്റ്റേഡിയം ഇന്ത്യൻ സൂപ്പർ ലീഗ് ആരവങ്ങളിലേക്ക് ഉയരാൻ ഒരുങ്ങുകയാണ്. ഒക്ടോബർ 7-ന് നടക്കുന്ന ഐഎസ്എല്ലിന്റെ ആദ്യ മത്സരത്തിൽ ഹോം ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് vs ഈസ്റ്റ്‌ ബംഗാളിനെയാണ് നേരിടാനൊരുങ്ങുന്നത്.

അതേസമയം നേരത്തെ ആരംഭിച്ച ആദ്യ മത്സരത്തിനുള്ള മാച്ച് ടിക്കറ്റ് വിൽപ്പന അവസാന ഘട്ടങ്ങളിലേക്ക് പുരോഗമിക്കുകയാണ്. Paytminsider വഴി ബുക്ക്‌ ചെയ്യാവുന്ന ഓൺലൈൻ ടിക്കറ്റുകൾ ഇനി കുറച്ചു മാത്രമാണ് അവശേഷിക്കുന്നത്.

ടിക്കറ്റ് ബുക്ക്‌ ചെയ്തവർക്ക് വേണ്ടി അവരുടെ ഫോണിലുള്ള വെർച്വൽ ടിക്കറ്റുകൾ ഫിസികൽ ടിക്കറ്റുകളാക്കി മാറ്റാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റേഡിയം ബോക്സ്‌ ഓഫീസ് ഇപ്പോൾ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്ത് പ്രവർത്തനമാരംഭിച്ചിട്ടുണ്ടെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചത്.

കൂടാതെ മത്സരത്തിനുള്ള കുറച്ചു ടിക്കറ്റുകൾ സ്റ്റേഡിയം ബോക്സ്‌ ഓഫീസ് വഴിയും ലഭ്യമാകും. ഈസ്റ്റ്‌ ബംഗാളിനെതിരായ ആദ്യ മത്സരത്തിന്റെ ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക്‌ ചെയ്തവർ ബുക്ക്‌ ചെയ്തതിന്റെ തെളിവുമായി ബോക്സ്‌ ഓഫീസിൽ ചെന്നാൽ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനുള്ള ഫിസികൽ ടിക്കറ്റ് ലഭിക്കും.

ATK മോഹൻ ബഗാനെതിരായ രണ്ടാം ഹോം മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയും paytm insider വഴി ഓൺലൈൻ ആയി സ്റ്റാർട്ട്‌ ചെയ്തിട്ടുണ്ട്. ഏറെ ആകാംഷയോടെയും പ്രതീക്ഷയോടെയുമാണ് ആരാധകർ ഐഎസ്എൽ മത്സരങ്ങളെ കാത്തിരിക്കുന്നത്.

ഞങ്ങളുടെ തീരുമാനത്തെ ചോദ്യം ചെയ്തവർ പിന്നീട് ഞങ്ങൾക്ക് വേണ്ടി കൈയ്യടിച്ചു; മനസ്സ് തുറന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

പണം ആർക് വേണം!!ബ്ലാസ്റ്റേഴ്‌സ് പറഞ്ഞപ്പോൾ അതങ്ങ് സമ്മതിച്ചു – ഇവാൻ