in ,

ബാംഗ്ലൂരുവിനെതിരെ കളിക്ക് സമ്മർദ്ദം വേണ്ട, ആസ്വദിച്ചാൽ മതിയെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച്..

ഇന്ത്യൻ സൂപ്പർ ലീഗിലെ ജീവന്മരണ പോരാട്ടത്തിന് ബാംഗ്ലൂരു എഫ്സിക്കെതിരെ കളിക്കാനിറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ചെയ്യേണ്ടത് എന്തെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

ഇന്ത്യൻ സൂപ്പർ ലീഗിലെ ജീവന്മരണ പോരാട്ടത്തിന് ബാംഗ്ലൂരു എഫ്സിക്കെതിരെ കളിക്കാനിറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ചെയ്യേണ്ടത് എന്തെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

പ്ലേഓഫ് പോലെ നിർണ്ണായകമായ മത്സരങ്ങൾക്ക് കളിക്കാൻ ഇറങ്ങുമ്പോൾ സമ്മർദ്ദം ഉണ്ടാകുന്നതിനു പകരം ഇത്തരം മത്സരങ്ങൾ ആസ്വദിച്ചുകളിക്കുവാനാണ് താരങ്ങൾ ശ്രദ്ദിക്കേണ്ടത് എന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് വ്യക്തമാക്കി.

“ഇരു ടീമുകളും ഓരോ ചതുരശ്ര മീറ്ററിന് വേണ്ടിയും ഓരോ പന്തിന് വേണ്ടിയും പോരാടും, സമ്മർദം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു. പക്ഷെ എല്ലാ കളിക്കാരും ഈ നിമിഷങ്ങൾ ആസ്വദിക്കണം, കാരണം ഇത് നിങ്ങളുടെ ജീവിതത്തിന്റെ സന്തോഷമാണ്. ഞാൻ അത് പലതവണ സൂചിപ്പിച്ചിട്ടുണ്ട്.”

“നിങ്ങളുടെ കരിയർ ആരംഭിക്കുമ്പോൾ, ആ നിമിഷങ്ങൾ കളിക്കുന്നതിനെക്കുറിച്ചും പ്രധാനപ്പെട്ട മത്സരങ്ങളിൽ വലിയ ജനക്കൂട്ടത്തിന് മുന്നിൽ കളിക്കുന്നതിനെക്കുറിച്ചും നിങ്ങൾ സ്വപ്നം കാണുന്നു.”

“നിങ്ങൾ അതിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു. ഒരു കളിക്കാരനെന്ന നിലയിൽ ഇത്തരത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാനും കളിക്കാനും നിങ്ങൾക്ക് കഴിയുന്നത് നൽകാൻ കഴിയുന്നതിലും അഭിമാനിക്കണം.”

“നിങ്ങൾക്ക് കഴിയുന്നതെല്ലാം നിങ്ങൾ നൽകുമ്പോൾ നിങ്ങൾക്ക് ഖേദമുണ്ടാവില്ല, ഫുട്ബോളിൽ അങ്ങനെയാണ് സംഭവിക്കുന്നത്. ഇപ്പോൾ ഞാൻ ഒരു പരിശീലകനെന്ന നിലയിൽ, ഒരു മുൻ കളിക്കാരനെന്ന നിലയിൽ വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നത്, ഇത് സന്തോഷിപ്പിക്കുകയും അഭിമാനം നൽകുകയും ചെയ്യുന്നു.” – ഇവാൻ ആശാൻ പറഞ്ഞു.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ കാണാം :

തെറ്റുകൾ ചെയ്യരുത്..! ബാംഗ്ലൂരു എഫ്സിക്കെതിരായ ബ്ലാസ്റ്റേഴ്സിന്റെ തന്ത്രങ്ങൾ എന്തെല്ലാം??

കൗണ്ടർ അറ്റാക്കിങ്ങിലൂടെ ബാംഗ്ലൂരു ഇരച്ചുകയറും, ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ശ്രദ്ദിക്കേണ്ടത്..