ഇന്ത്യൻ സൂപ്പർ ലീഗിലെ വിവാദമായ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു മത്സരം ഇപ്പോഴും വലിയ വിവാദത്തിലാണ് ഐ സ് എൽ റഫറിമാർക്കു നേരെയും ഐ സ് എൽ നടത്തിപ്പുകാർക്കും നേരെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.
ബ്ലാസ്റ്റേഴ്സിനെതിരെ ഛേത്രി നേടിയ വിവാദ ഫ്രീ കിക്ക് ഗോളിനെ സംബന്ധിച്ച ആരോപണങ്ങൾ കെട്ടടങ്ങുന്നതിന് മുന്നേയാണ് മുംബൈ-ബെംഗളൂരു ആദ്യ സെമിയിൽ റഫറി ബെംഗളൂരുവിന് അനുകൂലമായ നിലപാടെടുത്തു എന്ന തരത്തിലുള്ള വിമർശനങ്ങൾ വീണ്ടും ശക്തമാവുന്നത്.
ഛേത്രി നേടിയ ഗോളിലാണ് ബംഗളൂരു സെമിയിൽ പ്രേവേശിച്ചത്.ഛേത്രിയിൽ നിന്ന് ഇങ്ങനെ ഒരു ഗോൾ വന്നതിൽ ആരാധകർ തള്ളി പറയുകയാണ്.
മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയിട്ടും ബെംഗളൂരുവിന്റെ പ്രതിരോധക്കോട്ട തകർക്കാൻ മുംബൈക്ക് സാധിച്ചില്ല. മത്സരത്തിലുടനീളം പന്ത് കൈവശം വെച്ച്കളിച്ചത് മുംബൈയായിരുന്നു. കളിയുടെ 64 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ചിരുന്ന മുംബൈക്ക് എന്നാൽ വെറും മൂന്ന് ഷോട്ട് ഓൺ ടാർഗറ്റ് മാത്രമേ ബെംഗളൂരു പോസ്റ്റിലേക്ക് ഉതിർക്കാൻ സാധിച്ചിരുന്നുള്ളൂ.