in , ,

LOVELOVE

പ്രിതം കോട്ടാലിനെ ആദ്യ ഇലവനിൽ ഇറക്കാത്തതിന് കാരണം വ്യക്തമായ കാരണമുണ്ടെന്ന് ഇവാൻ വുകമനോവിച്..

കേരള ബ്ലാസ്റ്റേഴ്‌സ് വളരെ മികച്ച രീതിയിലാണ് ഐ എസ് എല്ലിൽ മുന്നേറി കൊണ്ടിരിക്കുന്നത്. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് അവർ.8 കളികളിൽ നിന്ന് 17 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.അഞ്ചു വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം.

ഇപ്പോൾ ചെന്നൈയിൻ എതിരെയുള്ള മത്സരത്തിൽ സൂപ്പർ താരം പ്രിതം കോട്ടാലിനെ ഇറക്കാത്തതിന്റെ പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുക ഇവാൻ വുകമനോവിച്. ഗോവക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ മനസ്സ് തുറക്കൽ. ഇവാന്റെ വാക്കുകളിലേക്ക്

പ്രിതം ഒരുപാട് മിനിറ്റ്സ് കളിച്ചിട്ടുണ്ട്. അവർക്ക് ഒരു വിശ്രമം അനിവാര്യമാണ്.ഇഞ്ചുറികൾ വരുന്നതിൽ നിന്ന് ഈ വിശ്രമം അവരെ തടയും.താരങ്ങൾക്ക് ഓവർലോഡ് കൊടുക്കാൻ ഞങ്ങൾ തയ്യാറല്ല.ഈ കാരണം കൊണ്ടാണ് പ്രിതം ഫസ്റ്റ് ഇലവനിൽ ചെന്നൈക്കെതിരെ കളിക്കാതെ ഇരുന്നത് എന്നും ഇവാൻ വ്യക്തമാക്കി.

തന്നെ എതിർ ടീമിന്റെ പ്രതിരോധ നിര താരങ്ങൾ പേടിക്കുന്നുണ്ട് പെപ്ര

കരിയർ എൻഡിങ് ഫൗളാണ് റഫറിയുടെ മുൻപിൽ വെച്ച് ചെയ്തത്, എന്നിട്ടും റഫറി ചതിച്ചു🥵..