കേരള ബ്ലാസ്റ്റേഴ്‌സ് കണ്ട എക്കാലത്തെയും മികച്ച പരിശീലകന്മാരിൽ ഒരാളാണ് ഇവാൻ വുകമനോവിച്. ബ്ലാസ്റ്റേഴ്‌സിനെ തന്റെ ആദ്യത്തെ സീസണിൽ തന്നെ ഫൈനലിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ അസാധരണമായ സംഭവങ്ങൾ കൊണ്ട് പ്ലേ ഓഫിൽ നിന്ന് മുന്നേറാൻ സാധിച്ചില്ല. ഈ സീസന്റെ തുടക്കം വളരെ മികച്ചതായിരുന്നു
എന്നാൽ പരിക്കുകൾ ടീമിനെ വല്ലാതെ വേട്ടയാടുന്നു. ഷിൽഡ് ലഭിക്കേണ്ട സാഹചര്യത്തിൽ നിന്ന് പ്ലേ ഓഫിൽ എങ്കിലും ടീമിൽ എത്തിയാൽ മതി എന്നാ നിലയിലേക്ക് കാര്യങ്ങൾ വളർന്നു. ഈ ഒരു സാഹചര്യം കൊണ്ട് തന്നെ ഇവാൻ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് വിടുമെന്നാണ് റിപ്പോർട്ട്. പ്രമുഖ മാധ്യമമായ IFTNM ആണ് ഈ വാർത്ത പുറത്ത് വിട്ടത്.
ഇവാൻ ഈ സീസനോടെ ബ്ലാസ്റ്റേഴ്‌സ് വിടുമെന്നാണ് അവർ പറയുന്നത്.യൂറോപ്പിലെ ടോപ് ഡിവിഷൻ ക്ലബ്ബുകളിൽ നിന്ന് അദ്ദേഹത്തിന് ഓഫർ ലഭിച്ചിട്ടുണ്ടെന്നും ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് നിലവിലുള്ള രണ്ട് ഐ എസ് എൽ പരിശീലകരുമായി ചർച്ചയിലാണെന്നും അവർ വ്യക്തമാക്കി