കേരള ബ്ലാസ്റ്റേഴ്‌സ് കണ്ട എക്കാലത്തെയും മികച്ച പരിശീലകനാണ് ഇവാൻ വുകമനോവിച്.2025 വരെ നിലവിൽ അദ്ദേഹത്തിന് കരാറുണ്ട്.താൻ ഒരിക്കലും ബ്ലാസ്റ്റേഴ്‌സ് വിട്ട് ഇന്ത്യയിലെ മറ്റൊരു ക്ലബ്ബിലേക്ക് പോവില്ലെന്ന് പല തവണ ഇവാൻ വുകമനോവിച് വ്യക്തമാക്കിയതാണ്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ അങ്ങനെയല്ല.
മുംബൈ സിറ്റി എഫ് സി യുടെ പരിശീലകനായി ഇവാൻ വുകമനോവിച്ചിനെ നിയമിച്ചുവെന്നാണ് ലഭിക്കുന്ന സൂചനകൾ.6 കോടി രൂപക്കാണ് അദ്ദേഹത്തിന്റെ കൂടുമാറ്റം.ജനുവരിയിൽ അദ്ദേഹം മുംബൈയിലെത്തും.അദ്ദേഹത്തിന്റെ ഏജന്റുമാരായ പാ റോഡിയും ജോയി കിങ്മാണ് ഈ കാര്യം വ്യക്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ.
പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ നൽകുന്ന മറ്റൊരു അപ്ഡേറ്റ് ഉണ്ട്. ആ അപ്ഡേറ്റ് ഇങ്ങനെയാണ്. മുംബൈ സിറ്റി എഫ് സി പുതിയ പരിശീലകനെ നിയമിച്ചു. എന്നാൽ ഈ പരിശീലകൻ ആരാണെന്ന് അദ്ദേഹം പറയുന്നില്ല.