ഇന്ത്യൻ സൂപ്പർ ലീഗിൽ ബുധനാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെ അവരുടെ തട്ടകത്തിൽ പോയി വീഴ്ത്തിയിരിക്കുകയാണ് മഞ്ഞപ്പടയുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്.
എത്തിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ഒമ്പതാം മിനുട്ടിൽ മുന്നേറ്റ താരം ഡിമിട്രിയോസ് ഡയമന്റകോസ് നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ജയം. മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു മുൻ മോഹൻ ബഗാൻ താരം കൂടിയായ ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് ബാക്ക് താരം പ്രീതം കോട്ടൽ കാഴ്ച്ചവെച്ചത്.
ഇപ്പോളിത മത്സര ശേഷം നടന്ന പത്ര സമ്മേളനത്തിൽ താരത്തെ വന്നോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്. “പരിചയസമ്പന്നനായ ഒരു കളിക്കാരനെന്ന നിലയിൽ പ്രീതം കോട്ടാലിന്റെ പങ്ക് ഞങ്ങളെ വളരെയധികം സഹായിക്കുന്നു. ഇത് യുവ കളിക്കാരെ വളരാൻ സഹായിക്കുന്നു. അവൻ ഒരു മികച്ച പ്രൊഫഷണലാണ്. യുവ താരങ്ങൾക്കെല്ലാം മികച്ച മാതൃകയാണ് അദ്ദേഹം നൽകുന്നത്.” എന്നാണ് ആശാൻ പറഞ്ഞത്.
Ivan Vukomanović ?️"The role of Pritam Kotal as an experienced player, helps us a lot, you know. It helps young players to grow up. He's a great professional. He's giving a great example to all of them.” #KBFC
— KBFC XTRA (@kbfcxtra) December 28, 2023
കഴിഞ്ഞ മത്സരത്തിൽ മോഹൻ ബഗാൻന്റെ ഒട്ടേറെ മികച്ച നല്ല മുന്നേറ്റങ്ങളാണ് താരം അവസാനം കുറിച്ചത്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഇന്റർസെപ്ഷനുകൾ നടത്തിയ താരം കൂടിയാണ് പ്രീതം കോട്ടൽ.
? Pritam Kotal has most interception in this season so far ??? #KBFC pic.twitter.com/kSbaW9hOQY
— KBFC XTRA (@kbfcxtra) December 27, 2023