in ,

LOVELOVE OMGOMG

സൂപ്പർ താരം കളിക്കാൻ യോഗ്യനാണ്💥; ആരാധകരുടെ കാത്തിരിപ്പിന് വിരാമം.. അപ്ഡേറ്റുമായി ഇവാനാശാൻ❤‍🔥…

ഈസ്റ്റ്‌ ബംഗാളുമായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ താരം ഡിമിട്രിയോസ് ഡയമന്റകോസ് റെഡ് കാർഡ് വാങ്ങിയത്തോടെ ശനിയാഴ്ച നടക്കാനിരിക്കുന്ന ഹൈദരാബാദുമായുള്ള മത്സരത്തിൽ സൂപ്പർ താരം കളിക്കില്ല.

ഈസ്റ്റ്‌ ബംഗാളുമായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ താരം ഡിമിട്രിയോസ് ഡയമന്റകോസ് റെഡ് കാർഡ് വാങ്ങിയത്തോടെ ശനിയാഴ്ച നടക്കാനിരിക്കുന്ന ഹൈദരാബാദുമായുള്ള മത്സരത്തിൽ സൂപ്പർ താരം കളിക്കില്ല.

ഇതോടെ ഒട്ടേറെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് ആരായിരിക്കും ഡിമിട്രിയോസിന് പകരം കളിക്കുകയെന്നത്. ഇതിൽ ഏറ്റവും കൂടുതൽ അഭ്യൂഹംങ്ങൾ വന്നത് ഇഷാൻ പണ്ഡിത കളിക്കുമെന്നായിരുന്നു.

ഇപ്പോഴിത്ത ഹൈദരാബാദുമായുള്ള മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ ഇഷാൻ പണ്ഡിത കളിക്കുന്നത്തിനെ ബന്ധപ്പെട്ടുള്ള അപ്ഡേറ്റ് നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്.

“എല്ലാവരേയും പോലെ ഇഷാനും ഇപ്പോൾ കളിക്കാൻ അർഹനാണ്, അദ്ദേഹത്തിന് സ്റ്റാർട്ടിംഗ് ലൈനപ്പിൽ എളുപ്പത്തിൽ കളിക്കാൻ കഴിയും, അതിൽ ഒരു പ്രശ്നവുമില്ല. നാളെത്തെയും ഇന്നത്തെയും പരിശീലനത്തിന് ശേഷം ഞങ്ങൾ അന്ത്യമ തീരുമാനമെടുക്കും” എന്നാണ് ഇവാൻ വുകമനോവിച്ച് പറഞ്ഞത്.

ഇതോടെ ഇഷാൻ പണ്ഡിത ഹൈദരാബാദവുമായുള്ള അടുത്ത മത്സരത്തിൽ കളിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. എന്നിരുന്നാൽ പോലും ബിദ്യസാഗറിനും ലൈനെപ്പിൽ അവസരം നൽകണമെന്ന് ഒരു കൂട്ടം ബ്ലാസ്റ്റേഴ്സ് ആരാധകർ പറയുന്നുണ്ട്.

ഗ്ലാഡിയേറ്റർ തിരിച്ചെത്തി മക്കളെ🔥💥; ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഇനി സൂപ്പർ താരത്തിന്റെൽ ഭദ്രം…

വാർത്തകൾ സത്യം; ഹാർദിക് വീണ്ടും മുംബൈയിൽ; പകരം രോഹിത്?