in ,

LOVELOVE

അമ്പോ!! ചെന്നൈക്ക്‌ വേണ്ടി ജഡേജയുടെ തകർപ്പൻ ഒറ്റ കൈയൻ ക്യാച്ച്🔥; ക്യാപ്റ്റൻ വരെ അമ്പരന്ന് പോയ നിമിഷം… വീഡിയോ കാണാം…

ഇന്ത്യൻ പ്രീമിയർ ലീഗിൽ വെള്ളിയാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ എട്ട് വിക്കറ്റുകൾക്ക് വീഴ്ത്തിയിരിക്കുകയാണ് ലക്കനൗ സൂപ്പർ ജെയ്ന്റ്സ്. ലക്കനൗ ക്യാപ്റ്റൻ രാഹുലിന്റെ ഗംഭീര ബാറ്റിംഗ് പ്രകടനത്തിന്റെ കരുത്തിലാണ് ലക്കനൗ വിജയം സ്വന്തമാക്കിയത്.

എന്നാൽ മത്സരത്തിൽ തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്ത് കൊണ്ടിരുന്ന രാഹുലിനെ രവീന്ദ്ര ജഡേജയുടെ അതി ഗംഭീരമായ ക്യാചിനോടുവിലാണ് ഔട്ടായത്. 18ആം ഓവറിൽ ശ്രീലങ്ക ബൗളർ മതീശ പതിരണ എറിഞ്ഞ പന്ത് രാഹുൽ ബൗണ്ടറി കടത്താൻ ശ്രമിച്ചതായിരുന്നു.

പക്ഷെ ജഡേജ പന്ത് ബൗണ്ടറി പോവാൻ അനുവദിക്കാതെ മികച്ചൊരു ഒറ്റ കൈയൻ ക്യാച്ച് എടുത്ത് രാഹുലിനെ ഔട്ടാക്കുകയായിരുന്നു. താരം നേടിയ കിടിലൻ ക്യാച്ചിന്റെ വീഡിയോ ഇതാ…

ജഡേജയുടെ ക്യാച്ച് കണ്ട് ചെന്നൈ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് അമ്പരപ്പോടെ നിക്കുന്ന ദൃശ്യം നമ്മൾക് ഈ വീഡിയോ കാണാം. മത്സരത്തിൽ മികച്ചൊരു ബാറ്റിംഗ് പ്രകടനവും രവീന്ദ്ര ജഡേജ കാഴ്ചവെച്ചിരുന്നു. 40 പന്തിൽ താരം 57 റൺസാണ് ലക്കനൗവിനെതിരെ അടിച് കൂട്ടിയത്.

തന്റെ കരിയറിലെ ഏറ്റവും മോശവും പ്രയാസമുള്ളതുമായ സീസൺ എന്ന് ആശാൻ🥲

ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ അവസാന മത്സരം കളിച്ചു; ആ 3 പേർ ഇനി ബ്ലാസ്റ്റേഴ്സിനൊടൊപ്പമുണ്ടാവില്ല