കഴിഞ്ഞ ദിവസം നിർണായകമായ പ്ലേ ഓഫ് മത്സരത്തിൽ പരാജയപ്പെട്ടതോടെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസൺ അവസാനിച്ചിരിക്കുകയാണ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പരാജയം. പരാജയത്തോടെ കിരീടമില്ലാത്ത ഒരു സീസൺ കൂടി ബ്ലാസ്റ്റേഴ്സിന് കടന്ന് പോയിരിക്കുകയാണ്.
ഇനി അടുത്ത സീസണിൽ പുതിയ പ്രതീക്ഷകളുമായി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ഈ സീസണിൽ കളിച്ച പല താരങ്ങളും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനോടപ്പമുണ്ടാവില്ല എന്ന് ഉറപ്പാണ്. അത്തരത്തിൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊടൊപ്പം ഉണ്ടാവില്ല എന്നുറപ്പുള്ള 3 താരങ്ങളെ നമ്മുക്ക് പരിചയപ്പെടാം.
- ഫെഡോർ ചെർണിച്ച്
ലൂണയ്ക്ക് പരിക്കേറ്റതോടെ ടീമിലെത്തിയ ലിത്വാനിയൻ നായകൻ സീസണിൽ 10 മത്സരങ്ങളിൽ നിന്നായി 3 ഗോളുകളും ഒരു അസിസ്റ്റും തന്റെ പേരിലാക്കിയിട്ടുണ്ട്. എന്നാൽ അടുത്ത മാസത്തോടെ താരത്തിന്റെ കരാർ അവസാനിക്കും. താരവുമായി പുതിയ കരാറിലെത്താൻ ബ്ലാസ്റ്റേഴ്സിന് താല്പര്യമില്ല. അതിനാൽ താരം ഇനി ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടില്ല.
- ഡൈസുകെ സകായി
സീസണിൽ 21 കളികളിൽ 3 ഗോളും 1 അസിസ്റ്റും നേടിയ താരത്തിന്റെ കരാർ കാലാവധി ഈ സീസണോടെ അവസാനിക്കും. താരവും സീസൺ അവസാനത്തോടെ ക്ലബ് വിടും.
- കരൺജിത്ത്
രണ്ടര വർഷക്കാലം ബ്ലാസ്റ്റേഴ്സിനൊടപ്പം ഉണ്ടായിരുന്നെങ്കിലും ഈ സീസണിലാണ് കരഞ്ജിത്തിന് ബ്ലാസ്റ്റേഴ്‌സ് ഇലവനിൽ കൂടുതൽ അവസരം ലഭിച്ചത്. എന്നാൽ കിട്ടിയ അവസരം മുതലാക്കാൻ താരത്തിന് കഴിഞ്ഞില്ല. കൂടാതെ സീസൺ അവസാനം താരം വിരമിക്കുകയും ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതിനല്ക താരത്തിന്റെ അവസാന മത്സരമാണ് ഇന്നലെ നടന്നത്.