in , ,

LOLLOL

ഹർദിക്കിനെ വിമർശിച്ച പോസ്റ്റ് പങ്ക് വെച്ച് മുംബൈ ഇന്ത്യൻസ് താരം; വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു

ഇപ്പോഴിതാ ഹർദിക്കിനെ വിമർശിക്കുന്ന പോസ്റ്റ് പങ്ക് വെച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസിന്റെ അഫ്ഘാൻ താരം മുഹമ്മദ് നബി. സംഭവം വിവാദമായതോടെ പോസ്റ്റ് നബി ഡിലീറ്റ് ചെയ്യുകയും ചെയ്തു.

Hardik Pandya of Mumbai Indians during match 42 of the Vivo Indian Premier League between the Mumbai Indians and the Punjab Kings held at the Sheikh Zayed Stadium, Abu Dhabi in the United Arab Emirates on the 28th September 2021 Photo by Sandeep Shetty / Sportzpics for IPL

മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ട്യ വലിയ വിമർശനങ്ങളുടെ നടുവിലാണ് കടന്ന് പോകുന്നത്. താരത്തിന്റെ മോശം ക്യാപ്റ്റൻസിയും മോശം പ്രകടനവുമാണ് വിമർശനത്തിന് കാരണം. കൂടാതെ രോഹിതിനെ മാറ്റി ഹർദിക്കിനെ ക്യാപ്റ്റൻ ആക്കിയതിന്റെ കലിപ്പ് വേറെയും.

ഇപ്പോഴിതാ ഹർദിക്കിനെ വിമർശിക്കുന്ന പോസ്റ്റ് പങ്ക് വെച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസിന്റെ അഫ്ഘാൻ താരം മുഹമ്മദ് നബി. സംഭവം വിവാദമായതോടെ പോസ്റ്റ് നബി ഡിലീറ്റ് ചെയ്യുകയും ചെയ്തു.

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ഹാര്‍ദ്ദിക്കിന്‍റെ പല തീരുമാനങ്ങളും വിചിത്രമായിരുന്നുവെന്നും നബിയെക്കൊണ്ട് ബൗള്‍ ചെയ്യിക്കാതിരുന്ന ഹാര്‍ദ്ദിക്കിന്‍റെ തീരുമാനം ആരാധകരെ അത്ഭുതപ്പെടുത്തിയെന്നും നബിയുടെ ചിത്രത്തിന്‍റെ തലക്കെട്ടായി കുറിച്ച ആരാധകന്‍റെ പോസ്റ്റാണ് അഫ്ഗാന്‍ താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്.

നബി ക്യാച്ചെടുക്കുന്ന ചിത്രത്തിന്‍റെ അടിക്കുറിപ്പായി പ്രസിഡന്‍റ്, ഗെയിം ചേഞ്ചര്‍, നിര്‍ണായക സമയത്ത് രണ്ട് ക്യാച്ചുകളും ഒരു റണ്ണൗട്ടും എന്നും ആരാധകന്‍ കുറിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റനെ വിമര്‍ശിക്കുന്ന ഭാഗം കാണാതെ തന്‍റെ പ്രകടനത്തെ ആരാധകന്‍ പുകഴ്ത്തിയത് മാത്രം വായിച്ചതാണ് നബിക്ക് അബദ്ധം സംഭവിക്കാന്‍ കാരണമെന്നാണ് കരുതുന്നത്.

ഇജാസ് അസീസി07 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് പങ്കുവെച്ച വിമര്‍ശന പോസ്റ്റാണ് നബി അറിയാതെ പങ്കുവെച്ചത്. ഇയാളുടെ അക്കൗണ്ടില്‍ ഈ പോസ്റ്റ് ഇപ്പോഴുമുണ്ട്. അതെ സമയം മത്സരത്തിൽ സ്പിന്നര്മാരായ ശ്രേയാൽ ഗോപാൽ, നബി എന്നിവർക്ക് ഓവറുകൾ കൊടുക്കത്തെ ഷെപ്പേർഡ്, ആകാശ് മാധ്വൽ എന്നിവർ റൺസ് വിട്ട് നൽകിയിട്ടും അവർക്ക് തുടരെ ഓവറുകൾ കൊടുത്തതാണ് ആരാധകനെ ചൊടിപ്പിച്ചത്.

ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ അവസാന മത്സരം കളിച്ചു; ആ 3 പേർ ഇനി ബ്ലാസ്റ്റേഴ്സിനൊടൊപ്പമുണ്ടാവില്ല

ബ്ലാസ്റ്റേഴ്സിൽ ആശാന്റെ ഭാവി ഇനി എന്ത്;ഇവാൻ ബ്ലാസ്റ്റേഴ്സ് വിടുമോ💔