in , ,

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ, ജീക്സന്റെ തിരിച്ചു വരവ് വൈകും..

കഴിഞ്ഞ മുംബൈ സിറ്റി എഫ് സി ക്കെതിരെയുള്ള മത്സരത്തിലായിരുന്നു ജീക്സൺ പരിക്ക് ഏൽക്കുന്നത്.തോളിനായിരുന്നു അദ്ദേഹത്തിന്റെ പരിക്ക്. ശേഷം സർജറിക്ക് താരം വിധേയനാവുകയുണ്ടായി.സർജറി വിജയകരമായി തന്നെ താരം പൂർത്തികരിച്ചിരുന്നു.

ജീക്സൺ തന്നെ തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി ഈ കാര്യം വ്യക്തമാക്കിയത്. തുടർന്ന് അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ എത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.തുടർന്ന് താരം എത്രയും പെട്ടെന്ന് ടീമിലേക്ക് തിരകെ വരുമെന്നാണ് കരുതിയത്.

എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ അങ്ങനെയല്ല.ഷൈജു ദാമോദരനാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നു. സർജറിക്ക് ശേഷം ചുരുങ്ങിയത് 12 ആഴ്ച വിശ്രമം എങ്കിലും ജീക്സൺ വേണം എന്നാണ് അദ്ദേഹത്തിന്റെ റിപ്പോർട്ട്‌.നവംബർ ആദ്യമായിരുന്നു ജീക്സന്റെ സർജറി. അത് കൊണ്ട് ജനുവരിയിലെ ജീക്സൺ തിരകെ വരാൻ സാധ്യതയൊള്ളു.

അനായാസ വിജയത്തിനായി കൊമ്പൻമാർ ഇന്ന് മുൻ ചാമ്പ്യൻമാർക്കെതിരെ?പ്രതീക്ഷയോടെ ആരാധകർ??

ഇഷാൻ പണ്ഡിതയേ ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീമിൽ നിന്ന് പുറത്താക്കി, കാരണം ഇതാണ്.