in ,

LOVELOVE

അനായാസ വിജയത്തിനായി കൊമ്പൻമാർ ഇന്ന് മുൻ ചാമ്പ്യൻമാർക്കെതിരെ💥പ്രതീക്ഷയോടെ ആരാധകർ😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേ ആദ്യ ഇന്റർനാഷണൽ ഇടവേളക്ക് ശേഷം കളത്തിൽ ഇറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. ഇന്ന് കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ മുൻ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിയാണ് എതിരാളികൾ. കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ വെച്ച് ഇന്ന് രാത്രി 8 മണിയോടെ മത്സരത്തിന് കിക്ക്ഓഫ് കുറിക്കും.

ഇന്ത്യൻ സൂപ്പർ ലീഗ് പോയന്റ് ടേബിളിൽ ആറു മത്സരങ്ങളിൽ നിന്നും 13 പോയിന്റ്കൾ സ്വന്തമാക്കി രണ്ടാംസ്ഥാനത്തു തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ എഫ് സി ഗോവയെ മറികടന്നു കൊണ്ട് ഒന്നാം സ്ഥാനത്തെത്താം. ഇതുവരെ കളിച്ച ആറു മത്സരങ്ങളിൽ നിന്നും നാല് വിജയവും ഒരു സമനിലയും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.

എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മുൻ ചാമ്പ്യന്മാരായ ഹൈദരാബാദിന്റെ അവസ്ഥ പരിതാപകരമാണ്. ആറു മത്സരങ്ങളിൽ നിന്നും മൂന്ന് സമനിലയും മൂന്ന് തോൽവിയുമായി വെറും മൂന്നു പോയിന്റോടെ 11 സ്ഥാനത്താണ് ഹൈദരാബാദ്. മോശം ഫോമിൽ സീസണിൽ കളിക്കുന്ന ഹൈദരാബാദ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് അനായാസം വിജയിക്കാനാവുമേന്നാണ് പ്രതീക്ഷകൾ.

കേരള ബ്ലാസ്റ്റേഴ്സിന്റെ നിരവധി താരങ്ങൾ സസ്പെൻഷനും പരിക്കും കാരണം പുറത്തിരിക്കുന്നുണ്ടെങ്കിലും അതൊന്നും ടീമിന്റെ കളിയെ ബാധിക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്, ഈ സീസണിൽ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ ആരാധകർക്ക് മികച്ച റിസൾട്ട് നൽകാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട് എന്നതും പ്രതീക്ഷകൾ നൽകുന്ന വസ്തുതകളാണ്.

ബ്ലാസ്റ്റേഴ്‌സ് ഭയക്കണം🥵; ഈ കണക്കുകൾ ഹൈദരാബാദിന് പിൻബലം… കുഴപ്പമില്ലയെന്ന് ആരാധകർ💥…

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ, ജീക്സന്റെ തിരിച്ചു വരവ് വൈകും..