in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് ഭയക്കണം🥵; ഈ കണക്കുകൾ ഹൈദരാബാദിന് പിൻബലം… കുഴപ്പമില്ലയെന്ന് ആരാധകർ💥…

അങ്ങനെ അന്താരാഷ്ട്ര ഇടവേളക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ന് പുനരാരംഭിക്കുയാണ്. ഇന്ന് നടക്കാനിരിക്കുന്ന വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ നേരിടും.

അങ്ങനെ അന്താരാഷ്ട്ര ഇടവേളക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ന് പുനരാരംഭിക്കുയാണ്. ഇന്ന് നടക്കാനിരിക്കുന്ന വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ നേരിടും.

നിലവിൽ ഹൈദരാബാദ് എഫ്സി ഐഎസ്എലിൽ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെങ്കിലും, ഹൈദരാബാദിനെ നേരിടുമ്പോൾ ബ്ലാസ്റ്റേഴ്സ് ഭയക്കേണ്ട ചില കണക്കുകളുണ്ട്. ഈ സീസണിൽ ഇതുവരെയും ഹൈദരാബാദിനൊരു മത്സരം പോലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല.

ഹൈദരാബാദ് അവസാനമായി ഐഎസ്എലിൽ ഒരു മത്സരം ജയിക്കുന്നത് കഴിഞ്ഞ സീസണിൽ കൊച്ചിയിൽ ഫെബ്രുവരി 26ന് നടന്ന കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരത്തിലാണ്. ആ മത്സരത്തിൽ ബോർജയുടെ ഏക ഗോളിനാണ് ഹൈദരാബാദ് ജയിച്ചത്.

അതോടൊപ്പം ബ്ലാസ്റ്റേഴ്‌സ് അവസാനമായി കൊച്ചിയിൽ തോറ്റത്ത് ഈ മത്സരത്തിലാണ്. അതുകൊണ്ട് തന്നെ മത്സരത്തിന് മുന്നോടിയായിയുള്ള ചില കണക്കുകൾ ഹൈദരാബാദിന് പിൻബലം നൽകുന്നതാണ്. എന്നാൽ ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിന് അതൊരു പ്രശ്നമല്ലയെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ പറയുന്നത്.

ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരിച്ചടി, സൂപ്പർ താരത്തിന് സീസൺ നഷ്ടമാവും എന്ന് റിപ്പോർട്ടുകൾ.

അനായാസ വിജയത്തിനായി കൊമ്പൻമാർ ഇന്ന് മുൻ ചാമ്പ്യൻമാർക്കെതിരെ💥പ്രതീക്ഷയോടെ ആരാധകർ😍🔥