in

LOVELOVE OMGOMG AngryAngry LOLLOL CryCry

ക്രിസ്റ്റ്യാനോക്കൊപ്പം യുവന്റസിന് DNA നഷ്ടപ്പെട്ടു, കാരണം വ്യക്തമാക്കി ബഫൺ

“ഞങ്ങൾ 2017 ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയതിനു കാരണം ഞങ്ങൾ അനുഭവസമ്പത്തുള്ള ഒരു ടീമായിരുന്നു, എല്ലാറ്റിനുമുപരിയായി ഞങ്ങൾ ഒരൊറ്റ യൂണിറ്റ് ആയിരുന്നു, ഗ്രൂപ്പിലെ സ്ഥാനങ്ങൾക്കായുള്ള മത്സരവും വളരെ ശക്തമായിരുന്നു, പക്ഷെ റൊണാൾഡോക്കൊപ്പം ഞങ്ങൾക്ക് അത് നഷ്ടപ്പെട്ടു,”

Instructios to Cristiano Ronaldo Jsport bible]

അഞ്ച് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ള പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന്, ടീമിന്റെ DNA നഷ്ടപ്പെട്ടുവെന്ന് അഭിപ്രായം പറഞ്ഞിരിക്കുകയാണ് യുവന്റസിന്റെ ഇതിഹാസഗോൾ കീപ്പർ ആയ ജിയാൻലുഗി ബഫൺ,

TUDN. Com നോട്‌ സംസാരിക്കുന്നതിനിടെയാണ് ബഫൺ തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നത്, അതേസമയം 2018 മുതൽ 2021 വരെ യുവന്റസ് ടീമിൽ കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ, യുവേഫ ചാമ്പ്യൻസ് ലീഗ് ഒഴികെ നിരവധി നേട്ടങ്ങളാണ് യുവന്റസിനൊപ്പം നേടിയത്, എങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയാത്തത് യുവന്റസ് ആരാധകർക്ക് നിരാശയേകിയ കാര്യം തന്നെയാണ്,

Cristiano Ronaldo for Juventus

“ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലെത്തിയ ആദ്യ വർഷം യുവന്റസിനു യുവേഫ ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ അവസരമുണ്ടായിരുന്നു, ആ വർഷം ഞാൻ പാരിസ് സെന്റ് ജർമയിനൊപ്പമായിരുന്നു, ആ സമയത്ത് എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല,”

“പിന്നീട് ഞാൻ യുവന്റസിൽ തിരിച്ചെത്തിയതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം രണ്ട് വർഷം പ്രവർത്തിക്കുകയും ഞങ്ങൾ എല്ലാം നന്നായി ചെയ്യുകയും ചെയ്തു, എന്നാൽ ഒരു ടീമെന്ന നിലയിൽ യുവന്റസിന് ടീമിന്റെ DNA നഷ്ടപ്പെട്ടുവെന്നാണ് ഞാൻ കരുതുന്നത്,”

“ഞങ്ങൾ 2017 ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയതിനു കാരണം ഞങ്ങൾ അനുഭവസമ്പത്തുള്ള ഒരു ടീമായിരുന്നു, എല്ലാറ്റിനുമുപരിയായി ഞങ്ങൾ ഒരൊറ്റ യൂണിറ്റ് ആയിരുന്നു, ഗ്രൂപ്പിലെ സ്ഥാനങ്ങൾക്കായുള്ള മത്സരവും വളരെ ശക്തമായിരുന്നു, പക്ഷെ റൊണാൾഡോക്കൊപ്പം ഞങ്ങൾക്ക് അത് നഷ്ടപ്പെട്ടു,” – ബഫൺ പറഞ്ഞു.

2017-ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിനോടാണ് യുവന്റസ് പരാജയപ്പെട്ടത്, 2016, 2017, 2018 എന്നീ വർഷങ്ങളിൽ റയൽ മാഡ്രിഡിനെ ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിച്ച ശേഷമാണ് ചാമ്പ്യൻസ് ലീഗ് രാജാവായ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലെത്തുന്നത്…

തല നരച്ചു തുടങ്ങിയത് IPL ക്യാപ്റ്റന്‍സി കാരണം എന്ന് രാഹുൽ, പൊട്ടിച്ചിരിച്ച് പഞ്ചാബിന്റെ ‘പുതിയ’ ക്യാപ്റ്റൻ – വീഡിയോ

മെസ്സിയുടെ റെക്കോർഡ് തകർത്തതായി വാർത്ത പ്രചരിച്ചത് തെറ്റിദ്ധാരണ മൂലം, കണക്കുകൾ ഇഴകീറി പരിശോധിച്ചപ്പോൾ മെസ്സി തന്നെ മുന്നിൽ…