ഇംഗ്ലീഷ് പ്രീമിയർ ലീഗിലും സ്പാനിഷ് ലാ ലിഗയിലും തൻറെ പ്രകടനം കൊണ്ട് അപ്രമാദിത്വം സ്ഥാപിച്ചവനായിരുന്നു പോർച്ചുഗീസ് ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ .
എന്നാൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് വന്നശേഷം റൊണാൾഡോയുടെ പ്രതാപകാലത്തിൽ നിന്നും അദ്ദേഹം വളരെ അകന്നു പോയിട്ടുണ്ട് എന്ന് സമ്മതിക്കാതിരിക്കാൻ കഴിയില്ല ആർക്കും.
ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് യോജിച്ച സ്ഥലം അല്ലായിരുന്നു യുവൻറസ് എന്ന് പലരും പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിട്ടുണ്ട്. 2022 വരെ താരത്തിന് അവരുമായി കരാർ ഉണ്ടെങ്കിൽ പോലും താരമിപ്പോൾ ജൂവന്റസ് വിട്ടു പോകുവാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ.
യുവേക്ക് ഒപ്പം മൂന്നു സീസണുകൾ പൂർത്തിയാക്കിയിട്ടും റൊണാൾഡോയ്ക്ക് തൃപ്തികരമാകുന്ന ഒരു പ്രകടനം അദ്ദേഹത്തിന് യുവൻറസ് ജേഴ്സിയിൽ പുറത്തെടുക്കാൻ ആയിട്ടില്ല അദ്ദേഹത്തിൻറെ വ്യക്തിഗത പ്രകടനത്തിന് മാറ്റു കുറഞ്ഞിട്ടില്ല എങ്കിലും ടീമെന്ന നിലയിൽ പരാജയമാണ്.
ഒരു ടീം എന്ന നിലയിൽ പലപ്പോഴും ഒത്തു പോകുവാൻ ഇറ്റാലിയൻ ക്ലബ്ബ് പരാജയപ്പെടുന്നുണ്ട് ഏതായാലും ക്രിസ്ത്യാനോ റൊണാൾഡോയുമായുള്ള കരാർ ഇനിയും അധികകാലം തുടരാൻ കഴിയില്ല എന്നു മനസിലാക്കിയ യുവന്റസ്
ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് പകരം മൂന്ന് പകരക്കാരെയാണ് കണ്ടു വെച്ചിരിക്കുന്നത്.
മാഞ്ചസ്റ്റർ സിറ്റിയുടെ താരമായ ഗബ്രിയേൽ ജിസ്യൂസാണ് അവരുടെ ആദ്യ പരിഗണനയിലുള്ളത്. 24 വയസ്സുള്ള ബ്രസീലിയൻ താരത്തിന് മാഞ്ചസ്റ്റർ സിറ്റിയിൽ വേണ്ടത്ര നേട്ടമുണ്ടാക്കാൻ കഴിയുന്നില്ലെങ്കിലും അദ്ദേഹം വളരെ പ്രതിഭാധനനായ താരമാണെന്നതും വളരെ പ്രായം കുറവാണെന്ന ഘടകവും അദ്ദേഹത്തിലേക്ക് ഇറ്റാലിയൻ ക്ലബ്ബിനെ അടുപ്പിക്കുന്നുണ്ട്.
അടുത്തതായി അവർ റൊണാൾഡോ പകരക്കാരനായി കണ്ടു വെച്ചിരിക്കുന്നത് അർജൻറീന താരമായ മൗറോ ഇക്കാർഡിയാണ്. നിലവിൽ ഇറ്റാലിയൻ ലീഗിൽ നിന്നും അദ്ദേഹം ഫ്രഞ്ചു മണ്ണിലേക്ക് പോയിരിക്കുകയാണ് ഇൻറർ മിലാന് വേണ്ടി ഇറ്റലിയിൽ
തിളങ്ങിയ പരിചയമുള്ള ഇക്കാർഡിടെ ഒപ്പം ഒരു മൂന്നാമനെയും പരിഗണിക്കുന്നുണ്ട്.
യുവന്റസ് പരിഗണനാ പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ താരം ദുസ്സാൻ വ്ലാഹിവിച്ചാണ് ആ താരം. ഈ സീസണിൽ ഫ്ലോറന്റീന വളരെ മങ്ങിയ പ്രകടനമാണ് നടത്തുന്നത് എങ്കിലും യുവതാരം 37 കളികളിൽ നിന്ന് 21 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.