in ,

എതിരാളികളുടെ മനസ്സിൽ കനൽ കോരിയിട്ട്, ക്രൊയേഷ്യൻ മണ്ണിൽ നിന്നും ATK ഒരു ചെകുത്താനെ കൊണ്ടുവരുന്നു

mario mandzukic

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവും വിജയകരമായ പര്യടനം പൂർത്തിയാക്കിയ ക്ലബ്ബുകളിൽ ഒന്നാണ് കൊൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എ ടി കെ മോഹൻ ബഗാൻ

ആദ്യ സീസണിൽ തന്നെ സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡ് മായുള്ള ബന്ധത്തിൽ കൂടിയായിരുന്നു ക്ലബ്ബിൻറെ ജനനം പിന്നീട് പല തവണ ക്ലബ്ബിൻറെ പേര് മാറി.

ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള മോഹൻബഗാനും ആയി ലയിച്ചശേഷം എ ടി കെ മോഹൻ ബഗാൻ എന്ന പേര് സ്വീകരിച്ചിരിക്കുകയാണ് കൊൽക്കത്തയിലെ വമ്പന്മാർ.

എല്ലാ സീസണുകളിലും സൂപ്പർ ലീഗിനെ പിടിച്ചുകുലുക്കുന്ന വമ്പൻ സൈനിങ്ങുകൾ നടത്തുന്ന ക്ലബ്ബാണ് കൊൽക്കത്ത. ഈ സീസണിലും അതിന് യാതൊരു മാറ്റവുമില്ല യൂറോക്കപ്പിൽ ഫിൻലാന്റിനായി പന്ത് തട്ടിയ ജോണി കൗകോയെ ടീമിൽ എത്തിച്ചശേഷം

നോർത്ത് മാസിഡോണിയയുടെ യൂറോ ടീമിൽ ഉണ്ടായിരുന്നു ഒരു താരത്തിനെ കൂടി എത്തിക്കുവാനുള്ള കരുനീക്കങ്ങൾ കൊൽക്കത്ത തുടങ്ങിക്കഴിഞ്ഞു. ഏറ്റവുമൊടുവിൽ എല്ലാവരെയും അമ്പരപ്പിക്കുന്ന ഒരു വാർത്തയുമായാണ് കൊൽക്കത്ത
കാത്തിരിക്കുന്നത്.

ക്രൊയേഷ്യൻ ടീമിലെ രക്തം കണ്ടാലറക്കാത്ത പോരാളിയെന്നറിയപ്പെടുന്ന മരിയോ മാൻഡൂസ്കിച്ചിനെ ആണ് കൊൽക്കത്ത പുതിയതായി റാഞ്ചാൻ തയ്യാറെടുക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യൻ ടീമിനൊപ്പം വളരെ മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത് യൂറോപ്പിലെ എണ്ണംപറഞ്ഞ ക്ലബ്ബുകളിൽ കളിച്ചു തെളിഞ്ഞ താരമിപ്പോൾ ഇറ്റാലിയൻ ക്ലബ് എ സി മിലാന്റെ താരമാണ്.

അഫ്രീദിയും മറ്റുള്ളവരും ചേർന്നുതന്നെ ചതിച്ചതാണെന്ന് യൂനിസ് ഖാൻ

ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് പകരം മൂന്ന് പകരക്കാരെ കണ്ടെത്തി യുവന്റസ്