in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പകയിൽ ഡയസ് നീറിയോടുങ്ങുന്നു🔥; താരത്തിനെതിരെ ക്യാബെയിന്…

2021-22 സീസണിൽ ഏറെ ആകാംക്ഷയോടെയും പ്രതിക്ഷയോടെയുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് അർജന്റീനിയൻ മുന്നേറ്റ താരമായ ജോർജ്ജ് പെരേര ഡയസിനെ ലോൺ അടിസ്ഥാനത്തിൽ അർജന്റീന ക്ലബ്ബായ ക്ലബ് അത്ലറ്റിക്കോ പ്ലാറ്റെൻസിൽ നിന്ന് സ്വന്തമാക്കിയത്.

2021-22 സീസണിൽ ഏറെ ആകാംക്ഷയോടെയും പ്രതിക്ഷയോടെയുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് അർജന്റീനിയൻ മുന്നേറ്റ താരമായ ജോർജ്ജ് പെരേര ഡയസിനെ ലോൺ അടിസ്ഥാനത്തിൽ അർജന്റീന ക്ലബ്ബായ ക്ലബ് അത്ലറ്റിക്കോ പ്ലാറ്റെൻസിൽ നിന്ന് സ്വന്തമാക്കിയത്.

താരമാണെങ്കിൽ ആരാധകരുടെ പ്രതീക്ഷയ്ക്കോത്ത പ്രകടനവുമായിരുന്നു ആ സീസണിൽ കാഴ്ച്ചവെച്ചിരുന്നത്. അതുകൊണ്ട് തന്നെ ആ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സിൽ കയറി പറ്റാൻ ഡിയാസിന് സാധിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് വിട്ട് മുംബൈയിൽ ചേർന്ന താരം, ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോൾ നേടിയത്തിനെ തുടർന്ന് നടത്തിയ സന്തോഷ പ്രകടനവും ബ്ലാസ്റ്റേഴ്‌സിനെയും ഇവാനാശാനെയും കളിയാക്കി നടത്തിയ പ്രകടനവും നമ്മൾ കണ്ടതായിരുന്നു. എന്നാൽ ആ സമയത്തൊന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകർ താരത്തെ തള്ളി പറഞ്ഞു രംഗത്ത് വന്നിരുന്നില്ല.

എന്നാൽ അത്തരം സംഭവങ്ങൾ കഴിഞ്ഞ ബ്ലാസ്റ്റേഴ്സ് മുംബൈ മത്സരത്തിൽ താരം പിന്നെയും പ്രകടിപ്പിച്ചതോടെ ഡയസിനെതിരെ ക്യാബെയിൻ തുടങ്ങിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ. താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജ് അൺഫോളോ ചെയ്തു കൊണ്ടാണ് ആരാധകർ താരത്തിനനെതിരെ പ്രതികരിക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളോടെ പതിനായിരത്തിന് മുകളിൽ ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ കുറഞ്ഞിരിക്കുന്നത്. എന്തിരുന്നാലും ഈ നീക്കം താരത്തെ നെഗറ്റീവായി അഫക്റ്റ് ചെയ്തിട്ടുണ്ടാകണം. എങ്ങനെയാണ് വെച്ചാൽ, താരത്തിന്റെ റെവേന്യൂ സോഴ്സിൽ ഒന്നാണ് ഇൻസ്റ്റഗ്രാം. അതിലെ ഇന്റാറാക്ഷൻ കുറയുമ്പോൾ താരത്തിന്റെ റെവേന്യൂ കുറയും.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത😍ചെക്കൻ സെറ്റായി വരുന്നുണ്ട്..

ഇന്ത്യൻ റഫറിമാരെ ശരിയാക്കാൻ ഇതിഹാസ താരം വരുന്നു