in , ,

ഇത് ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ വിജയം?;ആരാധകരെ ബ്ലാസ്റ്റേഴ്‌സ് പുതിയ റെക്കോർഡ് കുറിച്ചു….

132മത് ഡ്യൂറൻഡ് കപ്പിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഒരു വമ്പൻ വിജയം തന്നെയാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഇന്ത്യൻ എയർഫോഴ്സിനെ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്.

മുന്നേറ്റ താരം ബിദ്യ സാഗറിന്റെ ഹാട്രിക്ക് മികവിലാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ബിദ്യ സാഗറിന് പുറമെ ഡാനിഷ് ഫാറൂഖ്, മലയാളി താരം മുഹമ്മദ് ഐമെൻ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോൾ നേടിയ മറ്റ് താരങ്ങൾ.

ഇപ്പോളിതാ ബ്ലാസ്റ്റേഴ്സിന് ഈ വിജയം ഒരു പുതിയ റെക്കോർഡാണ് നൽകിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബ്ലാസ്റ്റേഴ്സ് തിങ്കളാഴ്ച്ച കരസ്ഥമാക്കിയിരിക്കുന്നത്. 5-0 എന്ന സ്കോറിൽ ഇതാദ്യമാണ് ബ്ലാസ്റ്റേഴ്സ് ഒരു മത്സരം ജയിക്കുന്നത്.

ഇത്രയും നാളും ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ വിജയം 5-1 എന്ന സ്കോറിന് ഹൈദരാബാദ് എഫ്സിയെ 2020 വീഴ്ത്തിയതായിരുന്നു. ഈ റെക്കോർഡ് ആണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മാറ്റി കുറിച്ചിരിക്കുന്നത്.

എന്തിരുന്നാലും ഒട്ടേറെ വിമർശനങ്ങൾ ശേഷമുള്ള, ബ്ലാസ്റ്റേഴ്‌സിന്റെ എയർഫോഴ്സിനെതിരെയുള്ള മത്സരത്തിലെ കളിക്കാരുടെ പ്രകടനത്തിൽ എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും വളരെയധികം സന്തോഷത്തിലാണ്.

റൊണാൾഡോയോ,നെയ്മറോ,ബെൻസിമയോ,ഇന്ത്യയിൽ വരുന്നത്? സൗദിയുടെ രാജാക്കന്മാർ

സഹലിന്റെയും ഇഷാന്റെയും ട്രാൻസ്ഫറുകൾക്ക് പിന്നിൽ പ്രവർത്തിച്ചവൻ ചില്ലറക്കാരനല്ല