in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

സഹലിന്റെയും ഇഷാന്റെയും ട്രാൻസ്ഫറുകൾക്ക് പിന്നിൽ പ്രവർത്തിച്ചവൻ ചില്ലറക്കാരനല്ല

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനു മുൻപായി ട്രാൻസ്ഫർ വിൻഡോയിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ നിരവധി താരങ്ങളുടെ കൈമാറ്റങ്ങളാണ് നടത്തിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും നിരവധി ട്രാൻസ്ഫർ ഡീലുകൾ പൂർത്തിയാക്കുകയും നിരവധി താരങ്ങളെ ടീമിൽ നിന്നും വിറ്റ് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനു മുൻപായി ട്രാൻസ്ഫർ വിൻഡോയിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ നിരവധി താരങ്ങളുടെ കൈമാറ്റങ്ങളാണ് നടത്തിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും നിരവധി ട്രാൻസ്ഫർ ഡീലുകൾ പൂർത്തിയാക്കുകയും നിരവധി താരങ്ങളെ ടീമിൽ നിന്നും വിറ്റ് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരമായ സഹൽ അബ്ദുസമദ് ഈ ട്രാൻസ്ഫർ വിൻഡോയിലാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലേക്ക് ടീം മാറിയത്. പകരമായി പ്രീതം കോട്ടലിനെയും ട്രാൻസ്ഫർ തുകയുമാണ് ബ്ലാസ്റ്റേഴ്സ് വാങ്ങിയത്.

എന്നാൽ സഹൽ അബ്ദുസമദിന്റെ ട്രാൻസ്ഫർ ഡീലിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ മികച്ച ഇന്ത്യൻ സൈനിങ്ങ് ആയിരുന്നു ഇഷാൻ പണ്ഡിതയുടേത്. മുന്നേറ്റ നിരക്ക് ശക്തി കൂട്ടുവാൻ വേണ്ടിയാണ് ഇഷാൻ പണ്ഡിതയെ ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചത്. പക്ഷേ സഹലിന് പകരമായി മികച്ച താരത്തിനെ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല.

ഈ രണ്ടു ട്രാൻസ്ഫർ ഡീലുകൾക്ക് പിന്നിൽ പ്രവർത്തിച്ചത് ഇന്ത്യൻ പരിശീലകൻ ആണെന്ന് പിന്നീട് ഇരു താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മോഹൻ ബഗാനിലേക്ക് പോകാനുള്ള തീരുമാനമെടുത്തതിന് പിന്നിൽ ഇന്ത്യൻ പരിശീലകൻ കൂടി സഹായിച്ചിട്ടുണ്ടെന്ന് സഹൽ വെളിപ്പെടുത്തിയിരുന്നു. മികച്ച കരിയർ പടുത്തുയർത്തുവാൻ വേണ്ടിയാണ് മോഹൻ ബഗാനിലേക്ക് സൂപ്പർതാരം കൂടുമാറിയത്.

ജംഷഡ്പൂര് എഫ്സിയുമായി കരാർ അവസാനിച്ച് ഏജന്റ് ആയി തുടരുന്ന ഇഷാൻ പണ്ഡിതയെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലെത്തുവാനും ഇന്ത്യൻ ടീം പരിശീലകനായ ഇഗോർ സ്റ്റീമാച്ച് സഹായിച്ചിട്ടുണ്ട്. ചുരുക്കം പറഞ്ഞാൽ ഇന്ത്യൻ താരങ്ങൾക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ തീരുമാനങ്ങളിലെ സഹായങ്ങൾ ഇന്ത്യൻ പരിശീലകൻ ചെയ്യുന്നുണ്ട്.

ഇത് ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ വിജയം?;ആരാധകരെ ബ്ലാസ്റ്റേഴ്‌സ് പുതിയ റെക്കോർഡ് കുറിച്ചു….

മിന്നും പ്രകടനം; ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരോദയമായി 20 കാരൻ