in , ,

CryCry OMGOMG AngryAngry

തിരിച്ചടികളുടെ ഘോഷയാത്ര🤬; ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന് പരിക്ക്, മൂന്ന് മാസം നഷ്ടമാക്കും….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് വളരെയധികം പ്രതിസന്ധികളോടെയാണ് കടന്നു പോവുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് വളരെയധികം പ്രതിസന്ധികളോടെയാണ് കടന്നു പോവുന്നത്. പല കാരണങ്ങളാൽ നിലവിൽ ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഒട്ടേറെ താരങ്ങൾക്കാണ് അടുത്ത മത്സരങ്ങളിൽ കളിക്കാൻ കഴിയാത്തത്.

ഇപ്പോളിത ബ്ലാസ്റ്റേഴ്‌സ് ടീമിന് വീണ്ടും വമ്പൻ തിരിച്ചടിയായിരിക്കുകയാണ് സൂപ്പർ താരത്തിന്റെ പരിക്ക്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഡിഫെൻസീവ് മിഡ്ഫീൽഡറായ ജീക്സൺ സിംഗിന് മുംബൈക്കെതിരായ മത്സരത്തിൽ ഷോൾഡറിന് പരിക്കേൽക്കുകയും താരത്തിന് സർജറി വേണ്ടിവരുമെന്ന് പറഞ്ഞ് റിപ്പോർട്ടുകൾ വന്നിരുന്നു.

ഇപ്പോളിത നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകൻ ഫ്രാങ്ക് ഡോവൻ ജീക്സൺ സിംഗിന്റെ പരിക്കിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്.

“ജീക്‌സണിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഞാൻ കരുതുന്നു, അയാൾക്ക് 2-3 മാസം നഷ്ടമായേക്കാം” എന്നാണ് പരിശീലകൻ താരത്തിന്റെ പരിക്കിൽ അപ്ഡേറ്റ് നൽകിയിരിക്കുന്നത്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സിനിപ്പോൾ വമ്പൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ഇതോടൊപ്പം താരത്തിന് കുവൈറ്റ്‌, ഖത്തർ എന്നീ രാജ്യങ്ങളോടുള്ള വേൾഡ് കപ്പ് ക്വാളിഫയർ മത്സരങ്ങളും നഷ്ടമാകും.

“ഇത് കുറച്ച് കൂടിപ്പോയി”; സൂപ്പർ താരത്തിന്റെ സസ്പെൻഷനിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ…

ക്രസ്ത്യാനോ ജൂനിയറും ഇനി അൽ നാസറിന്റെ 7 നമ്പർ ജെഴ്സി അണിയും