in , ,

LOVELOVE LOLLOL OMGOMG

ലൂണയുടെ ഭരണം🔥; പ്ലേയർ റേറ്റിംഗിലിലും ശ്രദ്ധേയമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ…

അങ്ങനെ ആദ്യ മത്സരത്തിൽ തന്നെ കഴിഞ്ഞ സീസണിലെ കണക്കുകളെല്ലാം വീഴ്ത്തി കൊണ്ട് സീസൺ തുടക്കം കുറിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

അങ്ങനെ ആദ്യ മത്സരത്തിൽ തന്നെ കഴിഞ്ഞ സീസണിലെ കണക്കുകളെല്ലാം വീഴ്ത്തി കൊണ്ട് സീസൺ തുടക്കം കുറിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എലിന്റെ പത്താം സീസണിലെ ആദ്യ മത്സരത്തിൽ ബംഗളുരു എഫ്സിയെ പരാജിയപെടുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ബ്ലാസ്റ്റേഴ്‌സിനായി ബംഗളുരു എഫ്സി താരം കെസിയുടെ വകയൊരു ഒൺ ഗോളും, ക്യാപ്റ്റൻ ലൂണയുമാണ് ഗോൾ നേടിയത്. ബംഗളുരുവിനായി ആശ്വാസ ഗോൾ നേടിയത് കർട്ടിസ് മെയിനായിരുന്നു.

മത്സരത്തിലെ ഇരു ക്ലബ്ബുകളുടെ താരങ്ങളുടെ പ്ലേയർ റേറ്റിംഗ് നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് തന്നെയാണ് മുൻ‌തൂക്കം. 9 റേറ്റിംഗ് ലഭിച്ച ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച താരം.

കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സി മത്സരത്തിലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പ്ലേയർ റേറ്റിംഗ് ഇതാ…

സച്ചിൻ സുരേഷ് : 7
ഐബാൻ ഡോഹ്ലിംഗ് : 6
മിലോസ് ഡ്രിൻസിച്ച് : 8
പ്രീതം കോട്ടാൽ : 7
പ്രബീർ ദാസ് : 7
മുഹമ്മദ് ഐമെൻ : 7
ജീക്‌സൺ സിംഗ് : 7
ഡാനിഷ് ഫാറൂഖ് ഭട്ട് : 7
ഡെയ്‌സുകെ സകായ് : 8
അഡ്രിയാൻ ലൂണ : 9
ക്വാം പെപ്ര: 7
ഫ്രെഡി ലല്ലവ്മ: 6
വിബിൻ മോഹനൻ N/A
നിഹാൽ സുധീഷ് N/A

കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സി മത്സരത്തിലെ ബംഗളുരു താരങ്ങളുടെ പ്ലേയർ റേറ്റിംഗ് ഇതാ…

ഗുർപ്രീത് സിംഗ് സന്ധു: 5.5
റോഷൻ നൗറെം സിംഗ്: 7.5
അലക്സാണ്ടർ ജോവനോവിച്ച്: 7.0
സ്ലാവ്കോ ദംജാനോവിച്ച്: 7.0
ജെസെൽ കാർനെറോ: 6.5
ബൂട്ടിയ: 6.5
രോഹിത് ദാനു: 6.5
സുരേഷ് വാങ്ജാം സിംഗ്: 6.5
വില്യംസ്: 6.0
കെസിയ വീൻഡോർപ്: 5.5
ശിവശക്തി: 7.0
ജാവി ഹെർണാണ്ടസ്: 7.0
കർട്ടിസ് മെയിൻ: 7.0
ഹാർഷ് : 6.0

എന്തിരുന്നാലും ബംഗളുരു എഫ്സിക്കെതിരെ മികച്ച പോരാട്ടം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ച്ചവെച്ചിരുന്നത്. ലൂണക്ക് പുറമെ മുഹമ്മദ് ഐമെൻ, പ്രബീർ ദാസ്, മിലോസ് ഡ്രിൻസിച്ച് എന്നിവരും ശ്രദ്ധേയമായ പ്രകടനം തന്നെയാണ് കാഴ്ച വച്ചിരുന്നത്.

ജയിച്ചത് ബ്ലാസ്റ്റേഴ്‌സ് ; പക്ഷെ കണക്കുകളിൽ മുൻ‌തൂക്കം ബംഗളുരു എഫ്സിക്ക്🫡, മാച്ച് സ്റ്റാറ്റ്സ് ഇങ്ങനെ…

ബാംഗ്ലൂരുവിനെ കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്‌സ് കത്തിച്ചു💥🔥ഇത് മധുരപ്രതികാരം🔥

ജയിച്ചത് ബ്ലാസ്റ്റേഴ്‌സ് ; പക്ഷെ കണക്കുകളിൽ മുൻ‌തൂക്കം ബംഗളുരു എഫ്സിക്ക്🫡, മാച്ച് സ്റ്റാറ്റ്സ് ഇങ്ങനെ…