in , ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ഡയസിനെ കിട്ടാൻ നഷ്ടപരിഹാരം നൽകാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

ഈയൊരു കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നത് കൊണ്ടായിരിക്കാം കേരള ബ്ലാസ്റ്റേഴ്‌സ്-ഡയസ് ട്രാൻസ്ഫർ ഡീലിൽ ഇതുവരെ വ്യക്തമായൊരു ഉത്തരം ലഭിക്കാത്തത്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരമായ ജോർജെ പെരേര ഡയസിന്റെ കാര്യത്തിൽ ചില പുതിയ അപ്ഡേറ്റുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുകയാണ് ആവേശം ക്ലബ്ബിന്റെ പ്രതിനിധിയായ അഭിലാൽ അരവിന്ദാക്ഷൻ. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സുമായി അടുത്ത് നിൽക്കുന്ന വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിയുന്ന ചില കാര്യങ്ങൾ ഇങ്ങനെയാണ്:-

ഈ വർഷം ഡിസംബർ 31 വരെ അർജന്റീന ക്ലബ്ബായ ക്ലബ്‌ അത്ലറ്റിക് പ്ലേറ്റൻസുമായി കരാറുള്ള ജോർജെ പെരേര ഡയസ് കേരള ബ്ലാസ്റ്റേഴ്സിലെത്തുവാൻ വേണ്ടി തന്റെ യഥാർത്ഥ ക്ലബ്ബായ പ്ലേറ്റൻസുമായുള്ള കരാർ അവസാനിപ്പിച്ചുവെന്നും, ഇതിന് പകരമായി പ്ലേറ്റൻസ് ക്ലബ്ബിന് ഒരു നഷ്ടപരിഹാരതുക നൽകേണ്ടി വരും.

ഈയൊരു കാര്യത്തിൽ നഷ്ടപരിഹാരം നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറാണെന്നും എന്നാൽ ഇത് സംബന്ധിച്ചുള്ള നഷ്ടപരിഹാരതുകയടക്കമുള്ള ചില കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ടെന്നുമാണ് നമ്മുക്ക് കിട്ടിയ റിപ്പോർട്ടിൽ നിന്നും അറിയാൻ കഴിയുന്നത്.

ഈയൊരു കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നത് കൊണ്ടായിരിക്കാം കേരള ബ്ലാസ്റ്റേഴ്‌സ്-ഡയസ് ട്രാൻസ്ഫർ ഡീലിൽ ഇതുവരെ വ്യക്തമായൊരു ഉത്തരം ലഭിക്കാത്തത്. ജോർജെ പെരേര ഡയസിനെ സ്വന്തമാക്കുക എന്നത് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ മുൻഗണനയും ലക്ഷ്യവും.

കൂടാതെ മാർക്കസ് മെർഗുൽഹോ, ഡേബപ്രിയ ദേബ് തുടങ്ങിയ ഇന്ത്യയിലെ വിശ്വാസയോഗ്യമായ സോഴ്സുകൾ നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഡയസ് എത്താനുള്ള സാധ്യതകൾ കൂടുതലാണെന്നും, കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ലക്ഷ്യവും മുൻഗണനയും ഡയസിനെ സ്വന്തമാകുകയെന്നുമാണെന്ന് റിപ്പോർട്ട്‌ ചെയ്തിരുന്നു.

ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്കെത്തില്ല എന്ന് റിപ്പോർട്ടുകൾ..

എല്ലാം അങ്ങനെ വിശ്വാസത്തിൽ എടുക്കരുത്..