in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

സ്പെയിനിൽ നിന്നൊരു താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി റിപോർട്ടുകൾ

കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് മറ്റൊരു റൂമർ കൂടി പുറത്ത് വരികയാണ്. ഇത്തവണ സ്പാനിഷ് മാധ്യമങ്ങളുടേതാണ് റിപ്പോർട്ട്. സ്പാനിഷ് മാധ്യമമായ ടെറ്റെ ഫോർഎവറിന്റെ റിപ്പോർട്ട് പ്രകാരം സ്പാനിഷ് സെഗുണ്ട ഡിവിഷനിൽ നിന്നുമാണ് ബ്ലാസ്റ്റേഴ്‌സ് ഒരു താരത്തെ നോട്ടമിട്ടിരിക്കുന്നത്.

കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് മറ്റൊരു റൂമർ കൂടി പുറത്ത് വരികയാണ്. ഇത്തവണ സ്പാനിഷ് മാധ്യമങ്ങളുടേതാണ് റിപ്പോർട്ട്. സ്പാനിഷ് മാധ്യമമായ ടെറ്റെ ഫോർഎവറിന്റെ റിപ്പോർട്ട് പ്രകാരം സ്പാനിഷ് സെഗുണ്ട ഡിവിഷനിൽ നിന്നുമാണ് ബ്ലാസ്റ്റേഴ്‌സ് ഒരു താരത്തെ നോട്ടമിട്ടിരിക്കുന്നത്.

സ്പാനിഷ് സെഗുണ്ട ഡിവിഷൻ ക്ലബ് സിഡി ടെനറിഫിൻ്റെയും മോണ്ടിനെഗ്രോ ദേശീയ ടീമിൻ്റെയും ഡിഫൻഡറായി കളിക്കുന്ന നിക്കോള സിപ്‌സികിനെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെയ്ക്കുന്നതിനാണ് റിപ്പോർട്ട്. എന്നാൽ താരവുമായുള്ള ചർച്ചകൾ ഏറ്റ് ഘട്ടത്തിലെത്തിയെന്ന് പ്രസ്തുത മാധ്യമം വ്യക്തമാക്കുന്നതില്ല.

എന്നാൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, മുംബൈ സിറ്റി എഫ്സിയും താരത്തിനായി രംഗത്തുണ്ട്. അതിനാൽ താരത്തെ സ്വന്തമാക്കണമെങ്കിൽ ബ്ലാസ്റ്റേഴ്‌സ് മുംബൈയുടെ വെല്ലുവിളി കൂടി അതിജീവിക്കേണ്ടതുണ്ട്. കൂടാതെ നിലവിലെ ക്ലബായ സിഡി ടെനറിഫുമായി 2027 വരെ കരാറുള്ള താരമാണ് സിപ്‌സിക്. അതിനാൽ താരത്തെ സ്വന്തമാക്കണമെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഫീ കൂടി മുടക്കേണ്ടി വരും.

അതേ സമയം സിഡി ടെനറിഫിനായി കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളാണ് ഈ 29 കാരൻ കളിച്ചത്.മോണ്ടിനെഗ്രെനിയൻ ദേശീയ ടീമിനായും താരം ബൂട്ടണിഞ്ഞിട്ടുണ്ട്.

ഈ ട്രാൻസ്ഫർ നടക്കാനുള്ള സാധ്യതകൾക് വളരെ കുറവാണെങ്കിലും താരത്തെ ടീമിലെത്തിച്ചാൽ ബ്ലാസ്റ്റേഴ്സിന് അത് ഗുണകരമാവുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം സ്പാനിഷ് ക്ലബ്ബുകളായ എൽച്ചെ, വിയ്യ റയൽ തുടങ്ങിയ ക്ലബ്ബുകളുമായി കളിച്ച മത്സരപരിചയം ഉള്ള താരമാണ് സിപ്‌സിക്.

ഇജ്ജാതി സൈനിങ്; കിടിലൻ മലയാളി ഗോൾകീപ്പറെ സ്വന്തമാക്കി ഐഎസ്എൽ വമ്പന്മാർ…

ഇതൊക്കെയാണ് സൈനിങ്‌; ബയേൺ ഇതിഹാസത്തെ തൂക്കി മോഹൻ ബഗാൻ