ബാംഗ്ലൂരു എഫ്സിയുമായി കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരത്തിന് വേണ്ടി ആരാധകർ എല്ലാവരും വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ഡെർബി എന്നനിലയിലും ഈ മത്സരം ശ്രദ്ധ നേടുന്നതാണ്.
എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലൂടെ വളർന്നുവന്ന ഇന്ത്യൻ ഫുട്ബോളർ സന്ദേശ് ജിങ്കൻ ബാംഗ്ലൂരു എഫ്സി ജേഴ്സിയിൽ ബ്ലാസ്റ്റേഴ്സിനെതിരെ പന്ത് തട്ടാൻ കലൂർ സ്റ്റേഡിയത്തിലിറങ്ങുമ്പോൾ കഴിഞ്ഞ സീസണിൽ തങ്ങൾക്കെതിരെ മോശം വർത്തമാനം പറഞ്ഞ ജിങ്കനെ നേരിടാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരുങ്ങുന്നുണ്ട്.
ഈയൊരു സംഭവത്തെ കുറിച്ച് മത്സരത്തിന് മുൻപായി നടന്ന പത്രസമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പരിശീലകനായ ഇവാൻ വുകോമനോവിചിനോട് ചോദ്യം ഉയർത്തിയപ്പോൾ അദ്ദേഹം നൽകിയ മറുപടി ഒരു കളിക്കാരനെക്കുറിച്ചോ ഒരു പരിശീലകനെക്കുറിച്ചോയുള്ള മത്സരമല്ല ഇതെന്നും, മറിച്ച് ആരാധകരുടെ കാഴ്ചപ്പാടിൽ രണ്ട് ടീമുകൾ പരസ്പരം പോരടിക്കുന്നതിനെക്കുറിച്ചാണ് ഈ മത്സരമെന്നാണ് അദ്ദേഹം പറഞ്ഞത്.
“ഇന്ത്യൻ ദേശീയ ടീമിലെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ജിങ്കൻ, ഇന്ത്യൻ ഫുട്ബോളിൽ അദ്ദേഹത്തിന് നല്ലൊരു പേരുണ്ട്, ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹം വളർന്നിട്ടുണ്ട്. ഞങ്ങൾ മറുവശത്ത് സ്വയം പരിപാലിക്കുന്നു. പണ്ട് നടന്ന എല്ലാ കാര്യങ്ങളും അത് കഴിഞ്ഞുപോയ കാര്യങ്ങളാണ്.”
“ഞങ്ങൾ നാളത്തെ മത്സരത്തിനായി കാത്തിരിക്കുകയാണ്. ഇത് ഒരാളെക്കുറിച്ചോ ഒരു കളിക്കാരനെക്കുറിച്ചോ ഒരു പരിശീലകനെക്കുറിച്ചോ അല്ല, ഇത് ആരാധകരുടെ കാഴ്ചയെക്കുറിച്ചാണ്, അതിനാൽ, ഇത് രണ്ട് ടീമുകൾ പരസ്പരം പോരടിക്കുന്നതിനെക്കുറിച്ചാണ്.” – ഇവാൻ ആശാൻ പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :