in ,

പരിക്ക് മാറി താരങ്ങൾ തിരിച്ചെത്തിയതായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

മുംബൈ സിറ്റി എഫ്സിക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടന്ന പ്രീമാച്ച് പ്രെസ്സ് കോൺഫറൻസിലാണ് പരിക്ക് മാറി താരങ്ങൾ പരിശീലനം പുനരാരംഭിച്ച കാര്യം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച് പറയുന്നത്.

പരിക്ക് ബാധിച്ച് ഒഡിഷ എഫ്സിക്കെതിരായ മത്സരത്തിൽ ടീമിൽ നിന്നും വിട്ടുന്നിന്ന ഓസ്ട്രേലിയൻ വിദേശ താരം അപോസ്‌റ്റോലാസ് ജിയാനുവും, കഴിഞ്ഞ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിൽ ടീമിൽ ഇടം നേടാതിരുന്ന ആയുഷ് അധികാരിയും പരിശീലനത്തിലേക്ക് തിരിച്ചെത്തിയതായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ അറിയിച്ചു.

മുംബൈ സിറ്റി എഫ്സിക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടന്ന പ്രീമാച്ച് പ്രെസ്സ് കോൺഫറൻസിലാണ് പരിക്ക് മാറി താരങ്ങൾ പരിശീലനം പുനരാരംഭിച്ച കാര്യം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച് പറയുന്നത്.

“അപോസ്‌റ്റോലാസ് ജിയാനുവും ആയുഷ് അധികാരിയും ഇന്നലെ ടീമിനോടൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്, അതിനാൽ അവർ ടീമിന്റെ ഭാഗമാണ്, എല്ലാവരും നാളത്തെ മത്സരത്തിലേക്ക് ലഭ്യമാണ്. ഇന്ന് ഞങ്ങൾക്ക് മുഴുവൻ സ്‌ക്വാഡും ലഭ്യമാണ്, ഞങ്ങൾ സെലക്ഷൻ ഇന്ന് നടത്തും.”

“ഇന്നത്തെ പരിശീലനത്തിന് ഞങ്ങൾക്ക് 23 താരങ്ങളെ ലഭ്യമായിട്ടുണ്ട്, അവരിൽ 18 പേർ മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തിലേക്കുള്ള ടീമിൽ ഇടം നേടും. അതിനാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു ആഡംബര പ്രശ്‌നമാണ്.” – ഇവാൻ വവുകോമനോവിച് പറഞ്ഞു.

അതേസമയം ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

Kerala blasters press conference

കൊച്ചി മുതൽ കൊൽക്കത്ത ഡെർബി വരെ..ഈയാഴ്ചയിലെ ശ്രേദ്ദേയമായ നിമിഷങ്ങൾ ഇതാ

‘ബ്ലാസ്റ്റേഴ്സിനെതിരെ ഞങ്ങൾ വരുന്നത് ശക്തരായി തന്നെയാണ്’ – മുംബൈ സിറ്റി കോച്ച്