in ,

LOVELOVE

തെറ്റുകൾ തിരുത്തി വരുംമത്സരങ്ങൾക്ക് തയ്യാറാകുമെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച്

ഒഡിഷ എഫ്സിയുമായുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് സീസണിൽ തുടർച്ചയായ തോൽവിയറിഞ്ഞതോടെ മൂന്നു മത്സരങ്ങളിൽ നിന്നും ഒരു കളി മാത്രമാണ് ബ്ലാസ്റ്റേഴ്സിനു വിജയിക്കാനായത്. മത്സരത്തിന്റെ വിവിധ ഭാഗങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനു തുടർച്ചയായി കാലിടറുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്.

എന്തായാലും ഒഡിഷ എഫ്സിയുമായുള്ള മത്സരത്തിന് ശേഷം തങ്ങളുടെ ടീമിന്റെ സീസണിലെ പ്രകടനത്തെ കുറിച്ച് സംസാരിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്, ടീമിന്റെ കളിരീതിയിൽ ഇനിയും ശെരിയാകേണ്ട കാര്യങ്ങൾ നിരവധി ഉണ്ടെന്ന് സമ്മതിച്ചു.

പന്ത് കൈവശം വെക്കൽ, പ്രെസ്സിങ്, ഫിനിഷിങ് തുടങ്ങിയ ഒരു മത്സരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം ഇനിയും ശെരിയാകണമെന്ന് സൂചിപ്പിച്ച ഇവാൻ വുകോമനോവിച്, തെറ്റുകളെല്ലാം തിരുത്തി അടുത്ത മത്സരത്തിന് തയ്യാറാകുമെന്നും പറഞ്ഞു.

“പന്ത് കൈവശം വെക്കൽ, പ്രെസ്സിങ്, ഫിനിഷിങ് തുടങ്ങിയവയെല്ലാം മത്സരത്തിന്റെ ഭാഗങ്ങളാകുമ്പോൾ നമ്മൾ മത്സരത്തിൽ ശ്രദ്ധിക്കേണ്ട ചില വശങ്ങളുണ്ട്.
കഴിഞ്ഞ മത്സരത്തിൽ ഞങ്ങൾ കുറച്ചു അവസരങ്ങൾ മാത്രമേ സൃഷ്ടിച്ചതുള്ളൂ, ഇതെല്ലാം ഞങ്ങൾ ഇനിയും പരിശീലനം നടത്തേണ്ട ജോലിയാണ്.”

“ഞങ്ങൾക്ക് കൂടുതൽ ആശങ്കകളൊന്നുമില്ല, തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നതിനോടൊപ്പം ഞങ്ങൾ വീണ്ടും അടുത്ത മത്സരത്തിന് വേണ്ടി തയ്യാറെടുക്കും.” – ഇവാൻ വുകോമാനോവിച് പറഞ്ഞു.

ഒഡിഷ കിടിലൻ ടീം തന്നെ!!തുറന്നുപറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് കോച്ച്

“ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഫാൻസ്‌ ബ്ലാസ്റ്റർസിന്റേത്”