in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

സൂപ്പർ താരത്തിന്റെ തകർപ്പൻ ഹാട്രികിൽ ബ്ലാസ്റ്റേഴ്‌സിന് അഞ്ച് ഗോളിന്റെ കിടിലൻ വിജയം??

പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് ആശ്വാസജയം നൽകി കേരള ബ്ലാസ്റ്റേഴ്സ്. സീസണിലെ ആദ്യ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിലെ ഗ്രൂപ്പ് റൗണ്ടിലെ തങ്ങളുടെ അവസാനമത്സരത്തിലാണ് ഇന്ത്യൻ എയർഫോഴ്സിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുന്നത്.

പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് ആശ്വാസജയം നൽകി കേരള ബ്ലാസ്റ്റേഴ്സ്. സീസണിലെ ആദ്യ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിലെ ഗ്രൂപ്പ് റൗണ്ടിലെ തങ്ങളുടെ അവസാനമത്സരത്തിലാണ് ഇന്ത്യൻ എയർഫോഴ്സിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുന്നത്.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരളയോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് ബാംഗ്ലൂരു എഫ്സിയുടെ റിസർവ് ടീമിനോടും സമനില വഴങ്ങിയപ്പോൾ തന്നെ ഡ്യുറണ്ട് കപ്പ്‌ ടൂർണമെന്റിൽ നിന്നും പുറത്തേക്കുള്ള വഴി തെളിഞ്ഞിരുന്നു. പ്രതീക്ഷകൾ അവസാനിച്ച് അവസാന മത്സരത്തിനു വേണ്ടി കളിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എതിരാളികളെ അഞ്ചു ഗോളിനാണ് പരാജയപ്പെടുത്തിയത്.

പതിവുപോലെ സൂപ്പർതാരങ്ങളെ ബെഞ്ചിലിരുത്തിക്കൊണ്ട് തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി മലയാളി താരം ഐമൻ ആദ്യ ഗോൾ സ്കോർ ചെയ്തു. പിന്നീട് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ താരമായ ബിദ്യാസാഗർ സിംഗ് ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ തന്റെ ആദ്യ ഗോൾ നേടി ആദ്യപകുതിയിൽ രണ്ടു ഗോളിന് ലീഡ് നൽകി.

രണ്ടാം പകുതി കളിക്കാൻ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് പതിന്മടങ്ങ് വീര്യത്തോടെയാണ് എത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡാനിഷ് ഫാറൂഖിലൂടെ ലീഡ് മൂന്നായി ഉയർത്തിയ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ടു ഗോളുകൾ കൂടി സ്കോർ ചെയ്തുകൊണ്ട് ബിദ്യാസാഗർ സിംഗ് ഹാട്രിക് തികച്ചു. ഇന്നത്തെ മത്സരത്തിൽ ഗോളുകൾ നേടിയ ബിദ്യാസാഗർ സിംഗ് മത്സരത്തിലൂടെനീളം മികച്ച പ്രകടനമാണ് നടത്തിയത്.

മത്സരം വിജയിച്ചെങ്കിലും ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി ഗോകുലം കേരളയാണ് ഡ്യൂറണ്ട് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടിയത്. ടൂർണമെന്റിലെ മത്സരങ്ങൾ അവസാനിച്ചതിനാൽ കൊച്ചിയിൽ തിരികെയത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ പരിശീലനങ്ങൾക്ക് ശേഷം സെപ്റ്റംബർ മാസം തുടക്കത്തോടെ യുഎഇയിലേക്ക് പ്രീ സീസൺ സൗഹൃദ മത്സരങ്ങൾക്ക് വേണ്ടി പോകും.

ഏഷ്യൻ കോട്ട സൈനിങായി തകർപ്പൻ താരത്തിനെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ്??

വെടിയുണ്ട സാധനം?; ബ്ലാസ്റ്റേഴ്‌സ് താരം ഐമെന്റെ ഗോൾ കണ്ട് ഞെട്ടി ആരാധകർ .. വീഡിയോ കാണാം