in ,

LOVELOVE

ഇവാൻ ആശാൻ വരുമ്പോൾ കാര്യങ്ങൾ മാറും?ഇതുവരെ കണ്ടതല്ല ഇനി കാണാനിരിക്കുന്നത്?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പ്രീസീസൺ പരിശീലനം ടീം കൊച്ചിയിൽ വെച്ച് ആരംഭിച്ചിട്ടുണ്ട്, ഒട്ടുമിക്ക താരങ്ങളും പരിശീലനത്തിനു വേണ്ടി ഇതിനകം തന്നെ ടീമിനോടൊപ്പം ചേർന്നിട്ടുമുണ്ട്..

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പരിശീലകനായ ഇവാൻ വുകോമനോവിച് ഇതുവരെയും കൊച്ചിയിൽ എത്തിയിട്ടില്ല എന്നത് ആരാധകർക്ക് ആശങ്കകൾ നൽകിയിരുന്നു. പക്ഷെ ഇവാൻ ആശാൻ വിസ ക്ലിയറൻസ് ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണമാണ് വരാൻ വൈകുന്നത്.

ഇതെല്ലാം ക്ലിയർ ചെയ്തതിന് ശേഷം ഇവാൻ ആശാൻ ഈയാഴ്ച തന്നെ കൊച്ചിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവാൻ ആശാന്റെ അസാന്നിധ്യത്തിൽ പരിശീലനം തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ നേരിയ തോതിലുള്ള പരിശീലനം മാത്രമാണ് നടത്തുന്നത്. സ്‌ട്രെങ്തനിങ് പോലെയുള്ള പരിശീലനമാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നടക്കുന്നത്.

എന്നാൽ ഇവാൻ ആശാന്റെ വരവോട് കൂടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ പ്രീസീസൺ പരിശീലനം ഗംഭീരമായി നടത്തും. ടാക്ടികൽ പരിശീലനം ഉൾപ്പടെയുള്ളവ ഇവാൻ വുകോമനോവിചിന്റെ വരവോടെ ഗംഭീരമായി അരങ്ങേറും. ഇവാൻ ആശാനെ സ്വീകരിക്കാൻ കാത്തിരിക്കുകയാണ് ആരാധകർ.

അടിപൊളി ഇന്ത്യൻ ലെഫ്റ്റ് ബാക്ക് താരത്തിനായി ബ്ലാസ്റ്റേഴ്‌സ് രംഗത്ത്; താരം വന്നാൽ പൊളിക്കും

സെർബിയൻ സൂപ്പർ താരത്തെ സ്വന്തമാക്കി ഐഎസ്എൽ ക്ലബ്; താരത്തിന് ആശംസ അറിയിച് പ്രശസ്ത യൂറോപ്യൻ താരം…