in , , ,

സെർബിയൻ സൂപ്പർ താരത്തെ സ്വന്തമാക്കി ഐഎസ്എൽ ക്ലബ്; താരത്തിന് ആശംസ അറിയിച് പ്രശസ്ത യൂറോപ്യൻ താരം…

ഇന്ത്യൻ സൂപ്പർ ലീഗിലെ ഓരോ ക്ലബ്ബുകളും മികച്ച സൈനിങ്ങുകളാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ജംഷെദ്പുർ എഫ്സി വളരെയധികം പരിചയ സമ്പന്നനായ സെർബിയൻ വിങ്ങർ അലൻ സ്റ്റെവനോവിചിന്റെ സൈനിങ്‌ പൂർത്തിയാക്കിയിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഓരോ ക്ലബ്ബുകളും മികച്ച സൈനിങ്ങുകളാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ജംഷെദ്പുർ എഫ്സി വളരെയധികം പരിചയ സമ്പന്നനായ സെർബിയൻ വിങ്ങർ അലൻ സ്റ്റെവനോവിചിന്റെ സൈനിങ്‌ പൂർത്തിയാക്കിയിരുന്നു.

ഒട്ടേറെ ചർച്ചകൾക് ശേഷമാണ് ജംഷെദ്പുർ താരത്തെ കൂടാരത്തിലെത്തിക്കുന്നേ. 2025 വരെ നീളുന്ന രണ്ട് വർഷ കരാറിലാണ് താരം ഒപ്പിട്ടിരിക്കുന്നത്. ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാന്റെ യൂത്ത് ക്ലബ്ബിലൂടെ വളർന്നു വന്ന താരമാണ് അലൻ.

അതോടൊപ്പം 2009-10 സീസണിൽ പ്രശസ്ത യൂറോപ്യൻ പരിശീലകനായ ജോസ് മൗറീഞ്ഞോയുടെ കീഴിൽ ഇന്റർ മിലാനൊപ്പം സീരിയ എ, ചാമ്പ്യൻസ് ലീഗ്, കോപ്പ ഇറ്റാലിയ നേടിയ താരം കൂടിയാണ് അലൻ. താരം ലോകത്തിലെ വിവിധ രാജ്യങ്ങളുടെ വിവിധ ക്ലബ്ബുകൾക്കായി പന്ത് തട്ടിയിട്ടുണ്ട്.

https://twitter.com/90ndstoppage/status/1680921217300336640?t=e6i2Qazj9wx7R3fokRP3EQ&s=19

താരത്തിന് ആശംസകൾ അറിയിച് സെർബിയൻ താരവും എഎസ് റോമയുടെ പ്രശസ്ത താരം കൂടിയായ നെമാഞ്ച മാറ്റിച് രംഗത്ത് വന്നിരുന്നു. എന്തിരുന്നാലും വരാൻ പോകുന്ന സീസണിൽ ബാക്കിയുള്ള എല്ലാ ഐഎസ്എൽ ക്ലബ്ബുകൾക്കും താരമൊരു തലവേദനയ്യാകുമെന്ന് ഉറപ്പാണ്.

ഇവാൻ ആശാൻ വരുമ്പോൾ കാര്യങ്ങൾ മാറും?ഇതുവരെ കണ്ടതല്ല ഇനി കാണാനിരിക്കുന്നത്?

റൊണാൾഡോ യൂറോപ്യൻ ഫുട്ബോളിലേക്ക് മടങ്ങുമോ? ആരാധർക്ക് മറുപടിയുമായി താരം…