ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ച ആദ്യ സീസണിൽ തന്നെ മികവാർന്ന പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ബ്രെയിസ് മിറാണ്ടയെ സ്വന്തമാക്കാൻ സൂപ്പർ കപ്പ് ചാമ്പ്യൻസ് രംഗത്ത്.
നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി താരത്തിനു ദീർഘകരാർ ഉണ്ടെങ്കിലും ബ്രെയിസ് മിറാൻഡയെ സ്വന്തമാക്കാനുള്ള സാധ്യതകളെ കുറിച്ചാണ് ഒഡിഷ എഫ്സി അന്വേഷിക്കുന്നത്.
23 വയസുള്ള ലെഫ്റ്റ് വിങ്ങറായ ഈ താരത്തിനെ ഐ ലീഗ് ക്ലബ്ബായ ചർച്ചിൽ ബ്രദർസിൽ നിന്നുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിലെത്തിച്ചത്.
എന്തായാലും ബ്രെയിസ് മിറാൻഡയെ സ്വന്തമാക്കാനുള്ള സാധ്യതകൾ നോക്കുന്ന ഒഡിഷ എഫ്സി മികച്ച ഓഫറുകൾ ബ്ലാസ്റ്റേഴ്സിന് മുന്നിൽ വെച്ചുകൊണ്ട് ഈ ഡീൽ യാഥാർഥ്യമാക്കുമോയെന്ന് കണ്ടറിയാം.